Select song by first letter

January 22, 2014

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന


ചിത്രം : മേഘമൽഹാർ
ഗാനരചയിതാവു്:  ഒ എൻ വി കുറുപ്പ്
സംഗീതം: രമേഷ് നാരായൺ
ആലാപനം: കെ ജെ യേശുദാസ്ആ..ആ..ആ.ആ
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം (2)
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം
(ഒരു നറുപുഷ്പമായ്..)

മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി (2)
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി
(ഒരു നറുപുഷ്പമായ്..)


ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ  കേഴുന്നൂ
ശരപഞ്ജരത്തിലെ പക്ഷി
(ഒരു നറുപുഷ്പമായ്..)

TAG: Oru Narupushpamaay En nerkku Neelunna, Meghamalhar

അകലെ....... അകലെ..... നീലാകാശം


ചിത്രം :  മിടുമിടുക്കി
Raaga :  ചാരുകേശി
ഗാനരചയിതാവു്:  ശ്രീകുമാരൻ തമ്പി
സംഗീതം:  എം എസ് ബാബുരാജ്
ആലാപനം:  കെ ജെ യേശുദാസ്, എസ് ജാനകി


അകലെ....... അകലെ..... നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം......
അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ   (അകലെ...)

നിത്യസുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ (അകലെ...)

August 25, 2013

രാമ രാമ രാമ രാമ രാമ രാമ പാഹിമാം


രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം
രാക്ഷസാന്തക മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭവതാര പാഹിമാം
(രാമ രാമ)

നാമുഖേന്ദ്ര ചന്ദ്ര ശങ്കരാദി
ദേവരൊക്കെയും പാൽക്കടൽക്കകം കടന്നു
കൂടിടുന്ന ഭക്തിയായി...
(രാമ രാമ)


വാഴ്ത്തിടുന്ന സുക്ത പംക്തി
കേട്ടുണർന്നു ഭംഗിയിൽ മങ്ങിടാതനുഗ്രഹം
കൊടുത്ത രാമ പാഹിമാം...
(രാമ രാമ)

രാവണേന്ദ്രജിത്തു കുംഭകർണ്ണരാദി ദുഷ്ടരെ
കാലനൂർക്കയച്ചു ലോകശാന്തി ഞാൻ വരുത്തിടാം
(രാമ രാമ)എന്ന സത്യവാക്കുരച്ചു കൊണ്ടു നല്ല വേളയിൽ
ഭൂമിയിൽ അയോധ്യയിൽ പിറന്ന രാമ പാഹിമാം
(രാമ രാമ)


ഭാര്യയായ സീതയൊത്തയോധ്യ നോക്കി വന്നിടും
രാമനെ പരശുരാമനന്നെടുത്ത കാരണം
(രാമ രാമ)

ദർപ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നു ചേർന്ന രാമ രാമ പാഹിമാം...
(രാമ രാമ)


ലക്ഷ്മി തന്റെയംശമായ സീതയോത്ത് രാഘവൻ
പുഷ്ടമോദമന്നയോധ്യ തന്നിൽ വാണിരിക്കവേ
(രാമ രാമ)


രാജ്യഭാരമൊക്കെ രാമനേകുവാൻ ദശരഥൻ
മാനസത്തിലോർത്തു വച്ചു രാമ രാമ പാഹിമാം...
(രാമ രാമ)

എങ്കിലും വിധിബലത്തെ ആദരിച്ചു രാഘവൻ
സീതയൊത്തു ലക്ഷ്മണാ സമേതനായ് മഹാവനം
(രാമ രാമ)

ചെന്നിരക്കവേ അടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തു വിട്ട രാമ രാമ പാഹിമാം...
(രാമ രാമ)

(കുറെ വേർഷനുകൾ കണ്ടു. ഓർമ്മയുള്ളതും പൊതുവെ കേൾക്കുന്നതുമായ ഒരു വേർഷൻ ഇവിടെ കൊടുക്കുന്നു)

February 6, 2011

ആരോ പാടുന്നു

ചിത്രം/ആൽബം: കഥ തുടരുന്നു
ഗാനരചയിതാവു്: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ഇളയരാജ
ആലാപനം: ഹരിഹരൻ
ആലാപനം: കെ എസ് ചിത്ര


ആരോ പാടുന്നു ദൂരെ
ആത്മാവില്‍ നോവുള്ള പോലെ
ഈറന്‍ മുളം‌തണ്ടില്‍ നിശ്വാസമോടെ
പ്രാണന്റെ സംഗീതം ചേരുന്ന പോലെ
ഓര്‍മ്മ വന്നൊരുമ്മ തന്ന പോലെ
(ആരോ ഹോയ്....)

ജീവിതമെന്നുമെന്നും ഒരു പ്രേമ കടങ്കഥയല്ലേ
ഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേ
പൂത്തുലഞ്ഞ വാസന്തമായ് വന്നു ചേരുകില്ലേ
വേനലുള്ള ഗ്രീഷ്മങ്ങളായ് പിന്നെ മാറുകില്ലേ ഹോയ്
പുഞ്ചിരി ചൂടുകയില്ലേ
അതിലശ്രുകണങ്ങളുമില്ലേ
സുന്ദരസന്ധ്യകളില്ലേ
അവ കൂരിരുളാവുകയില്ലേ
സുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ
(ആരോ ഹോയ്....)]മോഹനവീണ മൂളും സദിരാടിയ നാളുകളില്ലേ
നേരിയ നൊമ്പരങ്ങള്‍ വിരലോടിയ നാദവുമില്ലേ
വര്‍ഷകാലവാത്സല്യമോ പെയ്തിറങ്ങുകില്ലേ
ഹര്‍ഷമെത്ര ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ്
സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേ
മൂകതയെന്ന മരാളം ചില നേരമുറുമ്മുകയില്ലേ
മഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു വേദന നീ
(ആരോ ഹോയ്....)

തെക്കിനിക്കോലായച്ചുമരിൽ

ചിത്രം/ആൽബം: സൂഫി പറഞ്ഞ കഥ
Raaga: ശങ്കരാഭരണം
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: മോഹൻ സിത്താര
ആലാപനം: കെ എസ് ചിത്ര, സുനിൽ


തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ
പൊട്ടിയ കൈവളത്തുണ്ടിനാലെ
കോറിയൊരവ്യക്ത ചിത്രമിന്നാരുടെ
കോമളരൂപമായ് മാറീ

അന്തിയ്‌ക്കു നെയ്ത്തിരി നാളത്തിലാളുന്ന
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി   മാറി

പൂമുഖം കണ്ടാനന്ദക്കടലില്‍ വീണ് നിന്റെ
പൂമൊഴിത്തേന്‍ തിരതല്ലി കരകവിഞ്ഞ്
ആറ്റനീലക്കുരുവി നിന്‍ വാക്ക് നോക്ക് പിണഞ്ഞൊരു
വാഴനാരു കൊണ്ടു ഖല്‍ബ് വരിഞ്ഞു കെട്ടി
പൂതികൊണ്ടു പൊരിഞ്ഞൊരു മരുമണല്‍ക്കാട്ടിലൂടെ
ആരു കെട്ടി വലിക്കുന്നീ എരിവെയ്‌ലത്ത് നിന്റെ
താമരത്തേന്‍ നുകരാതെ തകര്‍ന്നെന്‍ നെഞ്ച്..
താനതന്തിന്ന തന്തിന്നോ താനാ തന്തിന്നോ
താന തന്തിന തനന തന്തിന്നോ
താനാ ത്നതിന്നോ


നെറ്റിയിലെ നറുചന്ദനം മായാതെ
മുറ്റത്തു മുക്കുറ്റി നില്‍ക്കവേ
പച്ച പുതച്ച കുളപ്പടവിന്മേല്‍ ഞാന്‍
ഒറ്റയ്‌ക്കു മിണ്ടാതിരിയ്‌ക്കവേ
ഉച്ചയ്‌ക്കു ചാറിയ വേനല്‍ മഴത്തുള്ളി
ഉന്മത്തഗന്ധം തുളിക്കവേ
ചിത്രാംഗദാ നിന്റെ ഗന്ധര്‍വ ലോകത്തില്‍
കര്‍പ്പൂര ധൂപമായ് ഞാനലിഞ്ഞു..

വിരലുകോര്‍ത്തിതിലെ  കല്‍പ്പക-
മലരുതിര്‍ന്നതിലെ
പലപല വഴികള്‍ പിന്നിട്ടരുമയായ് നീ
കൂട്ടു പോരാമോ
തൊടികള്‍ കുന്നുകള്‍  പുഴ കടന്നൊരു
പുതിയലോകത്തില്‍  പനിമതി
കുളിരുമായി വരും, പുതുമണവാട്ടിയായ് വരുമോ...

കിനാവിലെ

ചിത്രം/ആൽബം: പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്
ഗാനരചയിതാവു്: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: ഗായത്രി


കിനാവിലെ ജനാലകള്‍ തുറന്നിടുന്നതാരാണോ
വിമൂകമാം വിപഞ്ചിയില്‍ വിരല്‍ തൊട്ടതാരാണോ
നിലാത്തൂവാലാലെന്‍ മുടി മെല്ലെ മെല്ലെ
തലോടിമയക്കുന്ന കാറ്റിന്റെ കൈകളോ (കിനാവിലെ)

ചുമരുകളില്‍ നനവെഴുതിയ ചിത്രം പോലെ
പുലരികള്‍ വരവായ് കതിരൊളിയായ്
മഴമുകിലിണകള്‍ തന്‍ കൊമ്പില്‍ ഇടറിയീ
തൊടുകുറി ചാര്‍ത്തി പുതുപുടവകളണിയുകയായ്
നീലക്കണ്ണിന്റെ കണ്ണാടിയില്‍ നോക്കി
മതിവരുവോളം പൊന്‍പീലിപ്പൂ ചൂടും ഞാന്‍
രാവിലെന്‍ നിലാവിലീ ഇന്നെണ്ണച്ചായം മുക്കി
വര്‍ണ്ണങ്ങള്‍ ചേര്‍ക്കുമോ (കിനാവിലെ)

കവിളിണയില്‍ കനവുകളുടെ വെട്ടം കണ്ട്
സുരഭികള്‍ വിരിയും പുഴയരികില്‍
ചെറുകുളിരലകള്‍ തന്‍ പായല്‍ പനിമതി
മുഖപടം നീക്കി കരിമിഴിയിതളെഴുതുകയായ്
ഈറത്തണ്ടിന്റെ ചെല്ലക്കുഴലൂതി
ഇതുവഴിപോകും പൊന്നാവണിപ്പൂങ്കാറ്റേ
നാളെയെൻ പൂവാടിയിൽ
 പൊന്നൂഞ്ഞാലിലാടാനും പാടാനും പോരുമോ ? ( കിനാവിലെ... )

അരികത്തായാരോ പാടുന്നുണ്ടോ

ചിത്രം/ആൽബം: ബോഡി ഗാർഡ്
ഗാനരചയിതാവു്: അനിൽ പനച്ചൂരാൻ
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: എലിസബത്ത് രാജു, യാസിർ സാലി


അരികത്തായാരോ പാടുന്നുണ്ടോ
അത് എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ

ആ..ആ....ആ‍.....
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ...ആ...ആ.ആ....
(അകമാകെ പൂക്കുന്ന...)


ഇളമാരിത്തുള്ളിയേറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടവേ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിനവിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
(അരികത്തായാരോ...)ഒരു തോണിപ്പാട്ടുണർന്നുവോ
അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താളത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
(അരികത്തായാരോ...)

പിന്നെ എന്നോടൊന്നും

ചിത്രം/ആൽബം: ശിക്കാർ
ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ്പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളിൽ ഒരു തൂവലുമായ്
അകലെ നില്പൂ ജലമൗനം

പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...

തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ
കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം

ആ കൊമ്പിൽ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.
(പിന്നെ..)

മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ..
വെയിലാൽ നീ വാടും നേരം തണലായ് ഞാൽ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ..

ഒഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ
നിന്നെ കിനാവു കൊണ്ട് താരാട്ടാം
(പിന്നെ)

മാവിൻ ചോട്ടിലെ

ചിത്രം/ആൽബം: ഒരു നാൾ വരും
ഗാനരചയിതാവു്: മുരുകൻ കാട്ടാക്കട
സംഗീതം: എം ജി ശ്രീകുമാർ
ആലാപനം: ശ്വേത മോഹൻ


മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
തളിരോർമ്മയാണെന്റെ  ബാല്യം
ചെളിമണ്ണിൽ  പാവാട ചായം തേയ്ക്കും
അതു കാണെ  കളിയാക്കും  ഇല നോമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
(മാവിൻ ചോട്ടിലെ....)

പകലിനെ സ്നേഹിച്ചു  കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ മുഖമൊന്നുയർത്താതെ  നിന്നു
പകലിനെ സ്നേഹിച്ചു  കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ പാതിമയക്കത്തിൽ നിന്നു
ഒരു കാറ്റു മെയ് തലോടി
അറിയാതെ  പാട്ടു മൂളി (2)
അതിലലിയാത്ത വെയിലോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ....)


കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ
കരയിച്ച കാര്യം മറന്നു
അതിസുഖമുള്ള നോവും മറന്നു
നുണ പറഞ്ഞെപ്പൊഴോ ഞാറപ്പഴം തിന്ന
കൊതിയൻ നിലാവും മറഞ്ഞു
കാവില്‍ കിളിയും കിനാവും മയങ്ങി
നിറവാർന്ന സന്ധ്യ മാഞ്ഞു
മഴയുള്ള രാത്രി പോയീ(2)
ഇന്നും മറയാത്ത മഴയോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ....)

നീയാം തണലിനു

ചിത്രം/ആൽബം: കോക്ക് ടെയ്‌ൽ
ഗാനരചയിതാവു്: സന്തോഷ് വർമ്മ
സംഗീതം: അൽഫോൺസ് ജോസഫ്
ആലാപനം: വിജയ് യേശുദാസ്, തുളസീ യതീന്ദ്രൻ


നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ്
കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍
നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ് (നീയാം)

കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ
നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം
നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരതിരുമിഴിയോ
എന്നാളും നാമൊന്നായ് കാണും പൊന്‍‌വാനം
ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും (നീയാം)

കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാര്‍ത്തീ വന്നു
നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം
കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരിനാളം
ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ്
എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്‍
ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ. (നീയാം)

CyberJalakam

ജാലകം