Select song by first letter

July 17, 2009

പിച്ച വച്ച നാള്‍ മുതല്‍ക്കു നീ

 

ചിത്രം : പുതിയ മുഖം (PUTHIYA MUKHAM) 
Casting : Prithviraj, Meeranandan, Bala, Priyamani  
സംഗീതം : ദീപക് ദേവ്


പിച്ച വച്ച നാള്‍ മുതല്‍ക്കു നീ  
എന്റെ സ്വന്തമെന്റെ സ്വന്തമായ്‌  
ആശ കൊണ്ടു കൂട് കൂട്ടി ഞാന്‍  
ഇഷ്ടം കൂടി എന്നും എന്നും (2  പിച്ച വച്ച നാള്‍)  

വീടൊരുങ്ങി  നാടോരുങ്ങി,  
കല്‍പ്പാത്തി തേരോരുങ്ങി  
പൊങ്കലുമായ് വന്നു പൌര്‍ണമ്മി  (2
ഇനി കുപ്പിവളയുടെ മേളം  
കാതില്‍ പാദസരത്തിന്റെ നാദം 
അഴകായ്‌ നീ തുളുംബുന്നു  
അതിലെന്‍ ഹൃദയം കുളിരുന്നു 
(പിച്ച വച്ച നാള്‍)
 
കോലമിട്ടു പൊന്‍പുലരി  
കോടമഞ്ഞിന്‍ താഴവരയില്‍  
മഞ്ഞലയില്‍ മാഞ്ഞു പോയി നാം  
ചുണ്ടില്‍ ചോരുന്നു ചെന്തമിഴ് ചിന്തു  
മാറില്‍ ചേരുന്നു മുത്തമിട്ടെന്തം 
മൃദു മൌനം മയങ്ങുന്നു  
അമൃതും തേനും കലരുന്നു
(പിച്ച വച്ച നാള്‍
 

No comments:

Post a Comment

CyberJalakam

ജാലകം