ആവണിപൊന്നൂഞ്ഞാല്‍


ചിത്രം : കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ 
രചന : എസ് നായര്‍ 
സംഗീതം : ബേണി ഇഗ്നെഷി‌സ് 
പാടിയത് : എം ജി ശ്രീകുമാര്‍ 

ആവണിപൊന്നൂഞ്ഞാല്‍ ആടിക്കാം നിന്നെ ഞാന്‍ 
ആയില്ല്യം കാവിലെ വെണ്ണിലാവേ 
പാതിരാ മുല്ലകള്‍ താലിപ്പൂ കൂടുമ്പോള്‍ 
പൂജിക്കാം നിന്നെ ഞാന്‍ പൊന്നു പോലെ 
മച്ചകവാതിലും താനേ തുറന്നൂ 
പിച്ചകപ്പൂമണം കാറ്റില്‍ നിറഞ്ഞൂ 
വന്നല്ലോ നീയെന്‍ പൂത്തുമ്പിയായ് 
(ആവണിപൊന്നൂഞ്ഞാല്‍ 

വെറുതെ വെറുതെ പരതും മിഴികള്‍ 
വേഴാമ്പലായ് നിന്‍ നട കാത്തു (2 
ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ 
മന്ദഹാസ പാല്നിലാപുഴ എന്റെ മാറിലലിഞ്ഞില്ലേ 
വര്‍ണ്ണങ്ങള്‍ വനവള്ളി കുടിലായീ 
ജന്മങ്ങള്‍ മലര്മണി കുട ചൂടി 
(ആവണിപൊന്നൂഞ്ഞാല്‍ 

വലംകാല്‍ പുണരും കൊലുസിന്‍ ചിരിയില്‍
വൈഡൂര്യ മായി താരങ്ങള്‍ (2 
നിന്‍ മനസ്സു വിളക്ക് വച്ചത് മിന്നലായി വിരിഞ്ഞില്ലേ 
പൊന്‍കിനാവുകള്‍ വന്നു നിന്നുടെ തങ്കമേനി പുണര്‍നില്ലേ 
നീയിന്നേന്‍ സ്വയവരവധുവല്ലേ 
നീരാടാന്‍ നമുക്കൊരു കടലില്ലേ 

Tags : Kottaram veettile appoottan Rajasenan, Beni Ignesius, S Ramesan Nair, M.G.Sreekumar Jayaram, Sruthi

Comments