കണ്ണീര്‍ മഴയത്ത്

 
ചിത്രം : ജോക്കര്‍ 
രചന : യൂസഫലി കേച്ചേരി 
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ് 

കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2 
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി 
മുള്ളുകളെല്ലാം തേന്‍മലരാക്കി മാറിലണിഞു ഞാന്‍ 
ലോകമേ .. നിന്‍ ചൊടിയില്‍ ചിരി കാണാന്‍ 
കരള്‍ വേണ്ട മീട്ടി പാട്ടുപാടാം (കണ്ണീര്‍ ..

പകലിന്‍ പുഞ്ചിരി സൂര്യന്‍ രാവിന്‍ പാല്‍ച്ചിരി ചന്ദ്രന്‍ ഓ (2 
കടലിന്‍ പുഞ്ചിരി പൊന്‍തിരമാല മണ്ണിന്‍ പുഞ്ചിരിപ്പൂവ് (2 
കേഴും മുകിലിന്‍ മഴവില്ലാലൊരു  പുഞ്ചിരിയുണ്ടാക്കി 
വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി (കണ്ണീര്‍ .. 

കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓ (2 
മിഴിനീര്‍പ്പുഴതന്‍ തീരത്തല്ലോ കളിവീടുണ്ടാക്കി (2 
മുറിഞ്ഞ നെഞ്ചിന്‍ പഴ്മുലയാലൊരു മുരളികയുണ്ടാക്കി 
പാടാന്‍ മുരളികയുണ്ടാക്കി (കണ്ണീര്‍ . .

Comments

krishna said…
*വീണ മീട്ടി*
*പാഴ് മുളയാലൊരു*