Select song by first letter

January 26, 2010

പാതിരാ പുള്ളുണര്‍ന്നു

Movie Name: ഈ പുഴയും കടന്നു (Ee Puzhayum Kadannu 1996)
Singer: Yesudas K J
Music Director: Johnson
Lyrics: Girish Puthenchery
Year: 1996
Director: Kamal


പാതിരാ പുള്ളുണര്‍ന്നു  പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളം കൂട്ടിലെ കാട്ടുണര്‍ന്നു

താമര പൂമ്പൊടി തങ്ക ചിലമ്പൊലി
നീ  മാത്രം ഉറക്കമെന്തേ പിണക്കമെന്തേ


ചന്ദന ജാലകം തുറക്കൂ

നിന്‍ ചെമ്പക പൂമുഖം വിടര്‍ത്തു

നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ ഈ

നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കു...
അഴകുതിരും മിഴികളുമായി
കുളിരണിയും മൊഴികളുമായി

ഒരു മാത്ര എന്നെയും ക്ഷണിക്കൂ
ഈ  രാത്രി ഞാന്‍ മാത്രമായി
(പാതിര )
അഞ്ജന  കാവിലെ  നടയില്‍  ഞാന്‍
അഷ്ടപദി ലയം കേട്ടു
അന്ന് തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
ആര്‍ദ്രായാം  രാധയായ് തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍  പൂമഴയില്‍
മുരളിക ഊതി ഞാന്‍ നില്‍പ്പൂ 
പ്രിയമോടെ വരുകില്ലയോ
(പാതിരാ )

No comments:

Post a Comment

CyberJalakam

ജാലകം