താരകരൂപിണി നീയെന്നുമെന്നുടെ
ഭാവന രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതന്‍ ചില്ലയില്‍ പൂവിടും
ഏഴിലം പാലപൂവായിരിക്കും
താരകരൂപിണീ ...
നിദ്രതന്‍ നീരദ നീലവിഹായസ്സില്‍
നിത്യവും നീപൂത്തു മിന്നി നില്‍ക്കും (2
സ്വപ്ന നക്ഷത്രമേ നിന്‍ചിരിയില്‍ സ്വര്‍ഗ്ഗ
ചിത്രങ്ങളെന്നും ഞാന്‍ കണ്ടുനില്‍ക്കും..
താരകരൂപിണീ ...
കാവ്യവൃത്തങ്ങളില്‍ ഓമനേ നീ നവ
മാകന്ദ മഞ്ജരി ആയിരിക്കും
എന്‍ മണിവീണ തന്‍ രാഗങ്ങളില്‍ സഖീ
സുന്ദര മോഹനമായിരിക്കും
താരകരൂപിണീ ...
ഈ വര്‍ഷഹര്‍ഷ നിശീഥിനിയില്‍ നമ്മള്‍
ഈണവും താളവുമായ് ഇണങ്ങി
ഈ ജീവസംഗമ ധന്യത കാണുവാന്‍
ഈരെഴുലകവും അണിഞ്ഞൊരുങ്ങി
(താരകരൂപിണീ ...
Comments