Select song by first letter

August 10, 2010

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍

Album: സ്വന്തം
Lyricist: ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍
Music: ബാലഭാസ്കര്‍ 

Singer: K J യേശുദാസ് , സുജാത മോഹന്‍
 


ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടകന്നു
എവിടെയോ പോയ്‌ മറഞ്ഞു
ഇത്രമേല്‍ എന്നെ നീ  സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
ഇതമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ . .
സ്നേഹിച്ചിരുന്നെങ്കില്‍ . .

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം സഹിച്ചു നീ എന്തേ ദൂരെ മാറി അകന്നു നിന്നു
മൌനമായി മാറി അകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാമറിഞ്ഞ നീ എന്തേ എന്നെ മടിച്ചില്ല
ഒരിക്കലും അരുതേ എന്ന് പറഞ്ഞില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍

അരുതേ എന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനെ
നിന്‍ അരികില്‍ തല ചായ്ച്ചുരങ്ങിയേനെ
ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനെ 
ആ ഹൃദയ്ഹതിന്‍ സ്പണ്ടാനമായി  മാറിയേനെ
ഞാന്‍ അരുതേ എന്ന് പറഞ്ഞില്ല എങ്കിലും
എന്തെ അരികില്‍ നീ വന്നില്ല
മടിയില്‍ തല ചായ്ച്ചുറങ്ങീല
എന്‍ മാറിന്‍
ചൂടേറ്റുണര്‍ന്നീല
എന്‍  ഹൃദയത്തിന്‍ സ്പന്ദനമായ്‌  മാറിയില്ല
നീ ഒരിക്കലും  സ്പന്ദനമായ്‌  മാറിയില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍. .

സ്വന്തം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലേ  ജീവിതം
അന്ന് ഞാന്‍ പാടിയ പാട്ടിന്റെ  പല്ലവി
അറിയാതെ ഞാനിന്നോര്‍ത്തുപോയി  
നിനക്കായ്‌ തോഴ പുനര്‍ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്ന് ചേരാം 

(ഇത്രമേല്‍

No comments:

Post a Comment

CyberJalakam

ജാലകം

Archive