കുട്ടനാടന്‍ പുഞ്ചയിലെ

ചിത്രം : കാവാലം ചുണ്ടന്‍ 
രചന : വയലാര്‍ 
 
കുട്ടനാടന്‍ പുഞ്ചയിലെ 
തെയ്  തെയ് തക തെയ്  തെയ്  തോം 
കൊച്ചു പെണ്ണെ കുയിലാളെ 
തിത്തിത്താര തിത്തൈ തെയ് 
കൊട്ട് വേണം കുഴല്‍ വേണം കുരവ വേണം 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ്
വരവേല്‍കാനാള്   വേണം കോടി തോരണങ്ങള്‍ വേണം 
വിജയശ്രീലാളിതരായ്  വരുന്നു ഞങ്ങള്‍ 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ്
കറുത്ത ചിറകു വച്ച് 
തെയ്  തെയ് തക തെയ് തെയ് തോം 
അരയന്ന കിളി പോലെ 
തിത്തിത്താര തിത്തൈ തെയ് 
കുതിച്ചു കുതിച്ചു പായും കുതിര പോലെ 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ്

തോല്‍വിയെന്തെന്നറിയാത്ത  തല താഴ്ത്താനറിയാത്ത 
കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ് 
കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ 

കൊട്ട് വേണം കുഴല്‍ വേണം കുരവ വേണം 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ് 



പമ്പയിലെ പൊന്നോളങ്ങള്‍ 
തെയ്  തെയ് തക തെയ്  തെയ്  തോം
ഓടി വന്നു പുണരുന്നു 
തിത്തിത്താര തിത്തൈ തെയ്  

തങ്ക വെയില്‍ നെറ്റിയിന്മേല്‍ പൊട്ടു കുത്തുന്നൂ 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ്  
തെങ്ങോലകള്‍ പൊന്നോലകള്‍ മാടി മാടി വിളിക്കുന്നു 
തെന്നല്‍ വന്നു വെഞ്ചാമരം വീശിതരുന്നൂ 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ് 
കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ 

കൊട്ട് വേണം കുഴല്‍ വേണം കുരവ വേണം 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ്  ചമ്പക്കുളം പള്ളിക്കൊരു 
തെയ്  തെയ് തക തെയ്  തെയ്  തോം 
വള്ളംകളി  പെരുന്നാള് 
തിത്തിത്താര തിത്തൈ തെയ്   
അമ്പലപ്പുഴയിലൊരു കുത്തുവിളക്ക്
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ് 
കരുമാടിക്കുട്ടനിന്നു പനിനീര്‍ കാവടിയാട്ടം 
കാവിലമ്മക്കിന്നു രാത്രി ഗരുഡന്‍തൂക്കം 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ് 
കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ 

കൊട്ട് വേണം കുഴല്‍ വേണം കുരവ വേണം 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ് വരവേല്‍കാനാള്   വേണം കോടി തോരണങ്ങള്‍ വേണം 
വിജയശ്രീലാളിതരായ്  വരുന്നു ഞങ്ങള്‍ 
ഓ തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ് 
തിത്തിത്താരാ തിത്തിത്തെയ്  തിത്തെയ് തിത്തെയ്  തക  തെയ് 

Comments