Select song by first letter

August 17, 2010

ധീരരക്തസാക്ഷികള്‍ തന്‍ ചോരയാല്‍

ധീരരക്തസാക്ഷികള്‍ തന്‍ ചോരയാല്‍ നിറം പകര്‍ന്ന ചെങ്കൊടി
ഏന്തുമീ കരങ്ങള്‍ ശക്തി കണ്ട് ഓടിടട്ടെ ചൂഷകര്‍
ഓടിടട്ടെ ചൂഷകര്‍, ഓടിടട്ടെ മര്‍ദ്ദകര്‍
ജയിലറ ഞെട്ടിവിറയ്‍ക്കട്ടെ, ഇന്‍ക്വിലാബ് സിന്ദാബാദ്
കയ്യാമങ്ങള്‍ പൊട്ടട്ടെ, ഇന്‍ക്വിലാബ് സിന്ദാബാദ്

ഇന്‍ക്വിലാബ് സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്

ചിക്കാഗോ തെരുവീഥികളില്‍, രക്തം ചിന്തിയ വയലാറില്‍
കയ്യൂരില്‍ കരിവള്ളൂരില്‍ വിപ്ലവജാഥ പടര്‍ത്തി
നിങ്ങള്‍ വര്‍ഗസമരപടയാളികളേ..
വര്‍ഗസമരപടയാളികളേ, വര്‍ഗസമരപടയാളികളേ..
ലാല്‍സലാം, ലാല്‍സലാം,ലാല്‍സലാം

രക്തസാക്ഷികള്‍ അനശ്വരന്‍മാര്‍,
ഓരോ തുള്ളി ചോരയ്‍ക്കും
പകരം ഞങ്ങള്‍ ചോദിക്കും

ഇന്‍ക്വിലാബ് സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്
ഇന്‍ക്വിലാബ് സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്

ധീരരക്തസാക്ഷികള്‍ തന്‍ ചോരയാല്‍ നിറം പകര്‍ന്ന ചെങ്കൊടി
ഏന്തുമീ കരങ്ങള്‍ ശക്തി കണ്ട് ഓടിടട്ടെ ചൂഷകര്‍
ഓടിടട്ടെ ചൂഷകര്‍, ഓടിടട്ടെ മര്‍ദ്ദകര്‍

ഉലകിന്‍ ഉയിരാം തൊഴിലാളികളെ,അധ്വാനിക്കും ജനകോടികളെ

നാടിന്‍ ഓരോ നാഡിഞരമ്പും വിപ്ലവസ്പന്ദനമറിയട്ടെ, വിപ്ലവസ്പന്ദനമറിയട്ടെ
സമത്വസുന്ദരമായൊരു ലോകം പടുത്തുയര്‍ത്താം മുന്നേറാം
പടുത്തുയര്‍ത്താം മുന്നേറാം, പടുത്തുയര്‍ത്താം മുന്നേറാം

ചെങ്കൊടി സമരം തോറ്റിട്ടില്ല,
തൊഴിലാളികള്‍ നാം ഒന്നാണേ,
വര്‍ഗസമരം സിന്ദാബാദ്

ഇന്‍ക്വിലാബ് സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്
ഇന്‍ക്വിലാബ് സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്
ഇന്‍ക്വിലാബ് സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്
ഇന്‍ക്വിലാബ് സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്

കടപ്പാട് :  ബെര്‍ളിത്തരങ്ങള്‍

No comments:

Post a Comment

CyberJalakam

ജാലകം

Archive