പല്ലനയാറിന്‍ തീരത്തില്‍

ചിത്രം : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 
രചന : വയലാര്‍ 
സംഗീതം : ദേവരാജന്‍ 
പാടിയത് : എം ജി രാധാകൃഷ്ണന്‍ , പി സുശീല
 
പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍

കാവ്യകലയുടെ കമലപ്പൊയ്കകള്‍ കണികണ്ടുണരും കവികള്‍
അനുഭൂതികളുടെ ഗോപസ്ത്രീകളെ ഒളികണ്ണെറിയുകയായിരുന്നു
പുരികക്കൊടിയാല്‍ അവരുടെ മാറില്‍ പൂവമ്പെയ്യുകയായിരുന്നു
അവരുടെ കയ്യിലെ മധുകുംഭത്തിലെ
അമൃതുകുടിയ്ക്കുകയായിരുന്നു

പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍

പൂര്‍വദിങ്മുഖമൊന്നു ചുവന്നു പുതിയ മനുഷ്യനുണര്‍ന്നു
പ്രതിഭകള്‍ കാവ്യപ്രതിഭകളങ്ങനെ
പുതിയ പ്രചോദനമുള്‍ക്കൊണ്ടു
കവികള്‍‍ ജീവിതഖനികള്‍ തേടും കലയുടെ സംഗരവീഥികളില്‍
വീണപൂക്കളെ വീണ്ടുമുണര്‍ത്തിയ ഗാനം നമ്മെ നയിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍

പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍

കടപ്പാട് :  ബെര്‍ളിത്തരങ്ങള്‍

Comments

പല്ലനയാറിന്‍ തീരത്തില്‍ ഗാനത്തിണ്റ്റെ വരികള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കടപ്പാട്‌ വേണോ??
Gini said…
sorry mashe, actually i got from Berly's blog. so just wrote it..
thanks 4 suggestion.