കാതോട് കാതോരം തേന്‍ ചോരും

ചിത്രം : കാതോട് കാതോരം (1985)
സംഗീതം : ഭരതന്‍
രചന : ഓ എന്‍ വി കുറുപ്പ്
ഗായിക : ലതിക


കാതോട് കാതോരം തേന്‍ ചോരും ആ മന്ത്രം
ഈണത്തില്‍, നീ ചൊല്ലി, വിഷു പക്ഷി പോലേ
കാതോട് കാതോരം തേന്‍ ചോരും ആ മന്ത്രം
ഈണത്തില്‍, നീ ചൊല്ലി, വിഷു പക്ഷി പോലേ....

കുറു മൊഴി കുറുകി കുറുകി നീ
ഉണരൂ വരിനെല്‍ കതിരിന്‍ പിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്മണി തന്‍
കുലകള്‍ വെയിലില്‍ ഉലയി കുളിര് പെയ്തു നിലാ
കുഴല് പോലെ ഇനി കുറുമൊഴി ഇതിലെ വാ
ആരോ പാടി പെയുന്നു തേന്‍ മഴകള്‍
പിറകില്‍ ഉയരും അഴകേ മണ്ണ് കൊണ്ടാകും
മന്ത്രം നീ ചൊല്ലി തന്നോ പൊന്നിന്‍ തലികള്‍

കാതോട് കാതോരം തേന്‍ ചോരും ആ മന്ത്രം
ഈണത്തില്‍, നീ ചൊല്ലി, വിഷു പക്ഷി പോലേ

തളിരിലെ പവിഴം ഉരുകുമീ
ഇലകള്‍ ഹരിത മണികള്‍ അണിയും
കരളിലെ പവിഴം ഉരുകി വേറെയൊരു
കരളിന്‍ നിഴയില്‍ ഉറയും കുളിര് പെയ്തു നിലാ
കുഴല് പോലെ ഇനി കുറുമൊഴി ഇതിലെ വാ
ആരോ പാടി തേകുന്നു തെനലകള്‍
പുതിരും നിലമിതുഴുതു മണ്ണ് പൊന്നാക്കും
മന്ത്രം നീ ചൊല്ലി തന്നോ പൊന്നിന്‍ കാണികള്‍

കാതോട് കാതോരം തേന്‍ ചോരും ആ മന്ത്രം
ഈണത്തില്‍, നീ ചൊല്ലി, വിഷു പക്ഷി പോലേ
കാതോട് കാതോരം തേന്‍ ചോരും ആ മന്ത്രം
ഈണത്തില്‍, നീ ചൊല്ലി, വിഷു പക്ഷി പോലേ.

Comments