പണ്ടു പാടിയ പാട്ടിലൊരെണ്ണം

ആല്‍ബം : മധുരഗീതങ്ങള്‍ (1972)
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രചന : ശ്രീകുമാരന്‍ തമ്പി
ഗായകന്‍ : കെ ജെ യേശുദാസ്


പണ്ടു പാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോള്‍..
കൊണ്ടുപോകരുതേ എന്‍ മുരളി
കൊണ്ടുപോകരുതേ..

പാടിപ്പാടി ചുണ്ടുകള്‍ നോവും
പാതിരാപ്പൂങ്കുയിലുകള്‍‌പോലെ
പാവമീ ഞാനലയുകയല്ലേ
പാടിപ്പാടി വളര്‍ന്നവനല്ലേ

അന്നു കണ്ട കിനാവിലൊരെണ്ണം
നെഞ്ചിലൂറുമ്പോള്‍...
കൊണ്ടുപോകരുതേ എന്‍ ഹൃദയം
കൊണ്ടുപോകരുതേ..

ഈ വസന്തനിലാവിലൊരല്‌പം
ഈണമേകാന്‍ വന്ന കിനാവേ
നിന്റെ ചുണ്ടോടൊട്ടിയ നേരം
എന്റെ ചുണ്ടിലുണര്‍ന്നൊരു ഗാനം

പണ്ടു പാടി മറന്നൊരു ഗാനം
വീണ്ടുമോര്‍ക്കുമ്പോള്‍...
കൊണ്ടുപോകരുതേ എന്‍ മുരളി
കൊണ്ടുപോകരുതേ.

Comments