Select song by first letter

November 24, 2009

കുടജാദ്രിയില്‍ കുട ചൂടുവാന്‍

ആല്‍ബം : മോഹം  
പാടിയത് : മിന്‍മിനി 
 
കുടജാദ്രിയില്‍ കുട ചൂടുവാന്‍  
കോടമഞ്ഞ്‌ പോലെയേ പ്രണയം (൨ 
തഴുകുന്നു എന്നെ പുണരുന്നു  
രാഗസാന്ദ്രമാണീ പ്രണയം (2  

ഇലപച്ച പൂമഞ്ഞ തഴുകി തലോടുന്ന  
കാറ്റിന്നുമുണ്ടോരീ പ്രണയം (2  
പൂത്തൊരാ പൂവിലെ തേന്‍ നുകരുന്നൊരു  
വണ്ടിന്‍ കുരുമ്പാണ് പ്രണയം  
പൂവിനു സുഖമാണീ പ്രണയം  
പൂവിനു സുഖമാണീ പ്രണയം .. 
(കുടജാദ്രിയില്‍ . ..  

കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന  
പാട്ടിന്നുമുണ്ടൊരു പ്രണയം (2  
ഈയിളം കുസൃതികള്‍ വികൃതിയായി പുണരുമ്പോള്‍  
പ്രകൃതി തന്‍ ചുണ്ടിലും പ്രണയം  
പുലരി തന്‍ കണ്ണിലും പ്രണയം  
പുലരി തന്‍ കണ്ണിലും പ്രണയം 
(കുടജാദ്രിയില്‍ . .

No comments:

Post a Comment

CyberJalakam

ജാലകം