
ചിത്രം : കളിക്കളം (1990)
വരികള്‍ : കൈതപ്രം
സംഗീതം : ജോണ്‍സന്‍
ആലാപനം :ജി വേണുഗോപാല്‍
Download Song
ആകാശ ഗോപുരം പൊന്മണി മേടയായ്
അഭിലാഷ ഗീതകം സാഗരമായ് (2
ഉദയരഥങ്ങള്‍ തേടി വീണ്ടും
മരതക രാഗസീമയില്‍
സ്വര്‍ണപറവ പാടി
നിറമേഘ ചോലയില്‍
വര്‍ണകൊടികളാടി തളിരോല കൈകളില്‍
(ആകാശ ...
തീരങ്ങള്‍ക്ക് ദൂരെ വെണ്‍മുകിലുകള്‍ക്കരികിലായ്
അണയുന്തോരുമാര്‍ദ്രമാകുമൊരു താരകം (2
ഹിമാജലകണം കണ്‍കോണിലും
ശതസൌരഭം അകതാരിലും
മെല്ലെ തൂവി ലോലഭാവമായ് ആ നേരം
( ആകാശ ...
സ്വപ്നാരണ്യമാകെ കളമെഴുതുംഈ തെന്നലില്‍
നിഴലാടുന്ന കപട കേളിയൊരു നാടകം (2
കണ്‍ നിറയുമീ പൂതിരാളിനും കനവുതിരുമീ പൊന്‍മണലിനുമഭയം
നല്‍കുമാര്‍ദ്ര ഭാവനായി ജാലം
( ആകാശ ..

Tags: Kalikkalam, Venugopal, Mammootty
Comments