May 1, 2017

നാടന്‍പാട്ടുകളും കുട്ടിപ്പാട്ടുകളും

1.

അത്തള പിത്തള തവളാ*ച്ചി

ചുക്കുമേലിരിക്കണ ചൂലാപ്പ്

മറിയം വന്ന് വിളക്കൂതി

ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.

ഗോട്ട് അടിച്ച് കൈ മലര്*ത്തി വച്ച് കളി തുടരുന്നു

2.

അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്

ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്

അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ

വെട്ടിക്കുത്തി മടക്കിട്ട്.

3.

ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു

അ-യാ-ളു-ടെ നി-റം എ-ന്ത്?

(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്* ഔട്ട്)

4.

ഒന്ന്, രണ്ട്, മൂന്ന്, നാല്

അഞ്ച്, ആര്, ഏഴ്, എട്ട്

എട്ടും മുട്ടും താമരമൊട്ടും

വടക്കോട്ടുള്ള അച്ഛനുമമ്മയും

പൊ-ക്കോ-ട്ടെ.

5.

നാരങ്ങാ പാല്

ചൂട്ടയ്ക്ക് രണ്ട്

ഇലകള്* പച്ച

പൂക്കള്* മഞ്ഞ

ഓടി വരുന്ന

<>(വരുന്ന ആളുടെ പേര്)<> പിടിച്ചേ

6.

കട്ടുറുമ്പിന്റെ കാത് കുത്തിന്

കാട്ടിലെന്തൊരു മേളാങ്കം

7.

അത്തിള്* ഇത്തിള്* ബെന്തിപ്പൂ

സ്വര്*ഗ രാജാ പിച്ചിപ്പൂ

ബ്ലാം ബ്ലീം ബ്ലൂം

8.

ഉറുമ്പേ, ഉറുമ്പേ

ഉറുമ്പിന്റച്ഛന്* എങട്ട് പോയി?

ചാത്ത്ണ്ണാന്* പോയി

നെയ്യില് വീണ് ചത്തും പോയി

കൈപ്പടത്തിന്റെ പുറകിലെ തൊലിയില്* നുള്ളി പിടിച്ച്,ഒന്നിനുമുകളില്* ഒന്നായി എല്ലാവരും പിടിച്ച് ഒര്രു ഉയര്*ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി എന്നു പറയുമ്പോള്* വിടണം.

9.

പിന്* പിന്* ദെസറപ്പിന്*

കൊച്ചിലോ ദെ അല്*മാസിന്*

ഹൌ ഹൌ തി കരബാവൊ

ബാ -തൊ- തിന്*

10.

ഉറുമ്പുറുമ്പിന്റെ കാതു കുത്ത്

അവിടന്നും കിട്ടീ നാഴിയരി

ഇവിടന്നും കിട്ടീ നാഴിയരി

അരി വേവിയ്ക്കാന്* വിറകിനു പോയി

വിറകേലൊരു തുള്ളി ചോരയിരുന്നു

ചോര കഴുകാന്* ആറ്റില്* പോയി

ആറ്റില്* ചെന്നപ്പോ വാളയെ കണ്ടു

വാളയെ പിടിയ്ക്കാന്* വള്ളിയ്ക്കു പോയി

വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ.

11.

മുറ്റത്തൊരു വാഴ നട്ടു.. വേലി കെട്ടി.. വെള്ളമൊഴിച്ചു.. കാവല്* നിര്*ത്തി.. വാഴ കുലച്ചു.. കുല കള്ളന്* കൊണ്ടു പോയി.. കള്ളന്* പോയ വഴി അറിയോ.. ഇതിലേ ഇതിലേ.. കിക്കിളി കിക്കിളി..

12.

അരിപ്പോ തിരിപ്പോ തോരണിമംഗലം

പരിപ്പൂ പന്ത്രണ്ടാനേം കുതിരേം

കുളിച്ച് ജപിച്ച് വരുമ്പം

എന്തമ്പൂ?

മുരിക്കുമ്പൂ!

മുരിക്കി ചെരിക്കി കെടന്നോളെ

അണ്ണായെണ്ണ കുടിച്ചോളെ

അക്കരനിക്കണ മാടോപ്രാവിന്റെ

കയ്യോ കാ*ലോ രണ്ടാലൊന്ന്

കൊത്തിച്ചെത്തി

മടം കാട്ട്.

ഇത് പാടുമ്പോളെക്കും കൈ മലറ്ത്തിയിരിക്കണം.

13.

അരിപ്പ തരിപ്പ

താലിമംഗലം

പരിപ്പുകുത്തി

പഞ്ചാരെട്ട്

ഞാനുമെന്റെ

ചിങ്കിരിപാപ്പന്റെ

പേരെന്ത്???

(അവസാനം വന്ന ആള്* ഒരു പേരു പറയുന്നു - 'പ്രമോദ്' പിന്നെ ഓരോരുത്തരേയും തൊട്ടുകൊണ്ട്)

പ്ര

മോ

ദ്ന്നാ

കു

ന്നു.

14.

അപ്പോം ചുട്ട്..അടേം ചുട്ട്

എലേം വാ*ട്ടി .. പൊതിം കെട്ടി

അമ്മൂമ അതേയ്..പോയ്..

ഏത്യേയ് പോയ്?

ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി...

15.

ഒന്നാം കോരിക പൊന്നും തന്നാല്*

പെണ്ണിനെ തരുമോ പാണ്ഡവരേ

ഒന്നാം കോരിക പൊന്നും തന്നാല്*

ഏതും പോരാ സമ്മാനം

രണ്ടാം കോരിക പൊന്നും തന്നാല്*

പെണ്ണിനെ തരുമോ പാണ്ഡവരേ

രണ്ടാം കോരിക പൊന്നും തന്നാല്*

ഏതും പോരാ സമ്മാനം.

അങ്ങനെ പത്തു വരെ പാടും.

എന്നിട്ടും സമ്മാനം പോരാ എന്ന് പറഞ്ഞാല്* പിന്നെ പെണ്ണിനെയും കൊണ്ട് ഒരു ഓട്ടമാണ്

16.

ചാമ്പേ റോസക്കാ

കൊല കൊലാ മുന്തിരിങ്ങാ

നരീ നരീ ചുറ്റിവാ

17.

ഡും ഡും ഡും

ആരാത്?

ഞാനാണ്

എന്തിനു വന്നു?

പന്തിനു വന്നു.

എന്ത് പന്ത്?

മഞ്ഞപ്പന്ത്

എന്ത് മഞ്ഞ?

മുക്കുറ്റി മഞ്ഞ

എന്ത് മൂക്കുറ്റി?

പീലി മൂക്കുറ്റി

എന്ത് പീലി?

കണ്*പീലി

എന്ത് കണ്ണ്?

ആനക്കണ്ണ്

എന്ത് ആന?

കാട്ടാന

എന്ത് കാട്?

പട്ടിക്കാട്.

എന്ത് പട്ടി?

പേപ്പട്ടി.

എന്ത് പേ?

പെപ്പരപേ!!

18.

അപ്പോം ചുട്ട് അടേം ചുട്ട്

അപ്പന്റെ വീട്ടില്* ഓണത്തിനു പോമ്പം

ആ*ട കല്ല്

ഈട മുള്ള്

ഈട നായിത്തീട്ടം

ഈട കോയിത്തീട്ടം

ഈട ഇക്കിളി കിളി കിളി

ഇതും പറഞ്ഞ് മുത്തശ്ശിമാറ് കുട്ടികളുടെ കക്ഷങ്ങളില്* ഇക്കിളികൂട്ടും.

ആട=അവിടെ,ഈട=ഇവിടെ:കണ്ണൂറ് ഭാഷ.

19.

ആകാശം ഭൂമി

ആലുമ്മെ കായ

ആന വിരണ്ടാ

അടുപ്പില് പൂട്ടാം

20.

കള്ളും കുടിച്ച് കാട്ടില്* പോകാ?

ഉം.

കള്ളനെ കണ്ടാല്* പേടിക്ക്വ?

ഇല്ല.

ഫൂ' എന്നും പറഞ്ഞ് കണ്ണിലേക്ക് നോക്കി ഒറ്റ ഊതല്*.

കണ്ണു പൂട്ടിയാല്* പേടിച്ചു എന്നര്*ത്ഥം

21.

അണ്ടങ്ങ..മുണ്ടക്ക

ഡാമ ഡൂമ ഡസ്ക്കനിക്ക

കോക്കനിക്ക ഡെയ്..

അല്ലീ.മല്ലീ സെയ്.

പട്ടണങ്ക് പോ

22.

ജിമിക്കി ജിമിക്കി ജാനകി

വെള്ളം കോരാന്* പോയപ്പോള്*

അടുത്ത വീട്ടിലെ സായിപ്പ്

കണ്ണിറുക്കു കാണിച്ച്

എന്നാ മോളേ കല്യാണം

അടൂത്ത മാസം പത്തിന്

ഏതാമോളേ ചെക്കന്*

എക്സ്പ്രസ് ദിനകരന്*

23.

ആട്ടി കള

കാട്ടീ കള

നീട്ടി കള

പയ്യനെ

ഹൈലസമ്പിടി ഹൈലസ

24.

എന്തും പന്ത്?

ഏറും പന്ത്.

എന്തിനു കൊള്ളാം.

എറിയാന്* കൊള്ളാം.

ആരെ എറിയാന്*...........

എല്ലാവരേം എറിയാന്* ........എന്നാ പിടിച്ചോ.....

25.

ഉപ്പിനു പോകണവഴിയേതു ..

കായം കുളത്തിനു തെക്കെതു

(ഇതു മുഴുവന്* ഇല്ല എന്ന് തോന്നുന്നു)

26.

ആരാത്?

മാലാഖാ..

എന്തിനു വന്നു?

എഴുത്തിനു വന്നു...

എന്തെഴുത്ത്?

തലേലെഴുത്ത്...

എന്തു തല?

മൊട്ടത്തല...

എന്തു മൊട്ട?

കോഴിമൊട്ട...

എന്തുകോഴി?

കാട്ടു കോഴി...

എന്തു കാട്?

കുറ്റിക്കാട്?

എന്തു കുറ്റി?

കരണക്കുറ്റീ.. "ഠേ"

27.

എന്നെ വിളിച്ചോ?

വിളിച്ചു

ആര്*?

തെങ്ങിണ്റ്റെ ആര്*

എന്തു തെങ്ങ്*?

കൊന്നത്തെങ്ങ്*

എന്തു കൊന്ന?

കണിക്കൊന്ന

എന്തു കണി?

വിഷുക്കണി

എന്തു വിഷു?

മേട വിഷു

എന്തു മേട?

മണി മേട

എന്തു മണി?

28.

പൂപറിക്കാന്* പോരുമോ

ആരെ നിങ്ങല്*ക്കാവശ്യം

(ഒരു പേര്) ഞങ്ങള്*ക്കാവശ്യം

കൊണ്ട് പോണത് കാണട്ടമ്പിടി രാവിലേ

(പേര് പറഞ്ഞ ആളെ മറ്റേ ഗ്രൂപ്പ്*ക്കാര്* വലിച്ച് കൊണ്ട് പോകുന്നു)

29.

തങ്കപ്പന്* തലകുത്തി

ചന്തയ്ക്ക് പോയപ്പോള്*

തങ്കമ്മ പെറ്റത്

തവളക്കുട്ടി

ആന വിരണ്ടത്

ആലില്* തളച്ചപ്പോള്*

കൊമാങ്ങ പൂത്തത്

കൊട്ടത്തേങ്ങ

30

അക്കുത്തിക്കുത്താന

പെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ

രണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ

മലത്തിങ്ക്ലാ കൈപ്പത്തി മലര്*ത്തണം. അടുത്ത റൌണ്ടില്* "മലത്തിങ്ക്ല" എന്നത് മലര്*ത്തിയ കൈപ്പത്തിയില്* വന്നാല്*, ആ കൈ ഔട്ട്

31.

തപ്പോ തപ്പോ തപ്പാണി

തപ്പുകുടുക്കയിലെന്തുണ്ട്*

നാഴിയുരി ചോറുണ്ട്*

അമ്മാമന്* വന്നേ വിളമ്പാവൂ

അമ്മാമി തന്നേ ഉണ്ണാവൂ

....

"ദില് ഉപ്പുണ്ടോ? ദില് ഉപ്പുണ്ടോ?" (ഇതില്* ഉപ്പുണ്ടോ?)

എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും മടക്കി കഴിഞാല്*.

""അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ "

എന്ന്* ചോദിച്ച് മടക്കിയ വിരലുകള്*ക്* മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കും

32.

വാ പൈങ്കിളി

പോ പൈങ്കിളി

പൊന്നും പൈങ്കിളി

പാറിപ്പോയ്.

കൈവിരലുകള്* നിവര്*ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്*പ്പാടാണ്.

33.

ഐ സീ എ ചേരപ്പാമ്പ്..

ഓടിച്ചെന്ന് തെങ്ങുമ്മെക്കേറി..

ഹെഡ്ഡും കുത്തി നെലത്തിയ്ക്ക് വീണു..

ഹെഡ്ഡിലിത്തിരി മണ്ണായി..

ഹെഡ്ഡ് കഴുകാന്* ചെന്നപ്പൊ..

നോ വാട്ടര്*!!!

34.

അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്

പന്ത്രണ്ടാന്* കുളിച്ചു വരുമ്പോള്*

പരിപ്പുകുത്തി പാച്ചോറു വച്ചു

ഞാനുമുണ്ടു, സഖിയുമുണ്ടു, സഖീടച്ചന്റെ പേരെന്ത്? മുരിങ്ങത്തണ്ട്

മുരിങ്ങതണ്ടും തിന്നവളെ, മുന്നാഴിയെണ്ണ കുടിച്ചവളേ

അക്കര നിക്കണ മാടപ്രാവിന്റെ കയ്യോ കാലോ വെട്ടിക്കുത്തി മടക്കണം ഒന്ന്.

(35)

ദോശമ്മേ ദോശ

കലക്കി ചുട്ട ദോശ

അച്ഛന് അഞ്ച്

അമ്മയ്ക്ക് നാല്

ചേട്ടനു മൂന്ന്

ചേച്ചിക്കു രണ്ട്

എനിക്കൊന്നേ (എണ്ണാന്* പഠിപ്പിക്കുകയായിരിക്കും ലക്ഷ്യം)

(36)

അച്ഛന്* വന്നു

കസേരയിലിരുന്നു

റേഡിയോ എടുത്തു

മടിയില്* വച്ചു,

കീ കൊടുത്തേ (ഓരോ വരിയും കൈവിരല്* തുമ്പില്* നിന്ന് തുടങ്ങി അളന്ന്, ചെവി വരെയെത്തി കീകൊടുത്തേ എന്നു പറയുമ്പോള്* ചെവിപിടിച്ചു തിരിക്കും)

37.

"രാരി തത്തമ്മേ

എന്നെ കൊഴി കൊത്തല്ലേ

കോഴി കൊത്ത്യാലൊ

എന്റെ മാല പൊട്ടൂല്ലോ

മാല പൊട്ട്യാലോ

എന്നെ അച്ഛന്* തല്ലൂലോ

അച്ഛന്* തല്യാലോ

എന്നെ അമ്മ കൊല്ലൂല്ലോ

അമ്മ കൊന്നാലോ

എന്നെ വലിച്ചെറിയൂലോ

വലിച്ചെറിഞ്ഞാലോ

എന്നെ ചിതലരിക്കൂലോ

ചിതലരിച്ചാ*ലോ

എന്നെ കോഴി കൊത്തൂലോ"

38.

"അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

കാക്കകൊത്തി കടലിലിട്ടു,

മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു

തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചു

വാണിപ്പിള്ളേരു വായിലിട്ടു"

39.

നാരങ്ങാപ്പാല് ചൂണ്ടയ്*ക്ക് രണ്ട്

ഇലകള്* പച്ച പൂക്കള്* മഞ്ഞ

ഓടിവരുന്നേ ചാടിവരുന്നേ

ഓമനക്കുട്ടന്റെ പേരെന്ത്..?

(കുട്ടികള്* വട്ടം നിന്ന് കൈകോര്*ത്ത് പിടിച്ച് മുകളിലേക്കും താഴേക്കും ആട്ടിക്കൊണ്ട് പാടുന്ന ഒരു പാട്ടാണിത്. ഇതിന്റെ അര്*ത്ഥം ഒന്നും ദയവുചെയ്*ത് ചോദിക്കല്ലേ...! : )

40.

ടം പടം പപ്പടം

പടം പടം പപ്പടം

അപ്പുറം ഇപ്പുറം ഒരു പോലെ പപ്പടം

കണ്ണുള്ള പപ്പടം കവിളുള്ള പപ്പടം

അയ്യയ്യാ വീണുപോയി പൊടി പൊടി പപ്പടം ..!

41.

ഒരു പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്*

ഒന്നും കൂടി വന്നെന്നാല്* അപ്പോഴെണ്ണം രണ്ട്..

രണ്ട് പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്*

ഒന്നും കൂടി വന്നെന്നാല്* അപ്പോഴെണ്ണം മൂന്ന്

ഇതിങ്ങനെ പത്തുവരെ പാടും.

January 22, 2014

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന


ചിത്രം : മേഘമൽഹാർ
ഗാനരചയിതാവു്:  ഒ എൻ വി കുറുപ്പ്
സംഗീതം: രമേഷ് നാരായൺ
ആലാപനം: കെ ജെ യേശുദാസ്ആ..ആ..ആ.ആ
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം (2)
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം
(ഒരു നറുപുഷ്പമായ്..)

മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി (2)
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി
(ഒരു നറുപുഷ്പമായ്..)


ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ  കേഴുന്നൂ
ശരപഞ്ജരത്തിലെ പക്ഷി
(ഒരു നറുപുഷ്പമായ്..)

TAG: Oru Narupushpamaay En nerkku Neelunna, Meghamalhar

അകലെ....... അകലെ..... നീലാകാശം


ചിത്രം :  മിടുമിടുക്കി
Raaga :  ചാരുകേശി
ഗാനരചയിതാവു്:  ശ്രീകുമാരൻ തമ്പി
സംഗീതം:  എം എസ് ബാബുരാജ്
ആലാപനം:  കെ ജെ യേശുദാസ്, എസ് ജാനകി


അകലെ....... അകലെ..... നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം......
അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ   (അകലെ...)

നിത്യസുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ (അകലെ...)

August 25, 2013

രാമ രാമ രാമ രാമ രാമ രാമ പാഹിമാം


രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം
രാക്ഷസാന്തക മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭവതാര പാഹിമാം
(രാമ രാമ)

നാമുഖേന്ദ്ര ചന്ദ്ര ശങ്കരാദി
ദേവരൊക്കെയും പാൽക്കടൽക്കകം കടന്നു
കൂടിടുന്ന ഭക്തിയായി...
(രാമ രാമ)


വാഴ്ത്തിടുന്ന സുക്ത പംക്തി
കേട്ടുണർന്നു ഭംഗിയിൽ മങ്ങിടാതനുഗ്രഹം
കൊടുത്ത രാമ പാഹിമാം...
(രാമ രാമ)

രാവണേന്ദ്രജിത്തു കുംഭകർണ്ണരാദി ദുഷ്ടരെ
കാലനൂർക്കയച്ചു ലോകശാന്തി ഞാൻ വരുത്തിടാം
(രാമ രാമ)എന്ന സത്യവാക്കുരച്ചു കൊണ്ടു നല്ല വേളയിൽ
ഭൂമിയിൽ അയോധ്യയിൽ പിറന്ന രാമ പാഹിമാം
(രാമ രാമ)


ഭാര്യയായ സീതയൊത്തയോധ്യ നോക്കി വന്നിടും
രാമനെ പരശുരാമനന്നെടുത്ത കാരണം
(രാമ രാമ)

ദർപ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നു ചേർന്ന രാമ രാമ പാഹിമാം...
(രാമ രാമ)


ലക്ഷ്മി തന്റെയംശമായ സീതയോത്ത് രാഘവൻ
പുഷ്ടമോദമന്നയോധ്യ തന്നിൽ വാണിരിക്കവേ
(രാമ രാമ)


രാജ്യഭാരമൊക്കെ രാമനേകുവാൻ ദശരഥൻ
മാനസത്തിലോർത്തു വച്ചു രാമ രാമ പാഹിമാം...
(രാമ രാമ)

എങ്കിലും വിധിബലത്തെ ആദരിച്ചു രാഘവൻ
സീതയൊത്തു ലക്ഷ്മണാ സമേതനായ് മഹാവനം
(രാമ രാമ)

ചെന്നിരക്കവേ അടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തു വിട്ട രാമ രാമ പാഹിമാം...
(രാമ രാമ)

(കുറെ വേർഷനുകൾ കണ്ടു. ഓർമ്മയുള്ളതും പൊതുവെ കേൾക്കുന്നതുമായ ഒരു വേർഷൻ ഇവിടെ കൊടുക്കുന്നു)

February 6, 2011

ആരോ പാടുന്നു

ചിത്രം/ആൽബം: കഥ തുടരുന്നു
ഗാനരചയിതാവു്: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ഇളയരാജ
ആലാപനം: ഹരിഹരൻ
ആലാപനം: കെ എസ് ചിത്ര


ആരോ പാടുന്നു ദൂരെ
ആത്മാവില്‍ നോവുള്ള പോലെ
ഈറന്‍ മുളം‌തണ്ടില്‍ നിശ്വാസമോടെ
പ്രാണന്റെ സംഗീതം ചേരുന്ന പോലെ
ഓര്‍മ്മ വന്നൊരുമ്മ തന്ന പോലെ
(ആരോ ഹോയ്....)

ജീവിതമെന്നുമെന്നും ഒരു പ്രേമ കടങ്കഥയല്ലേ
ഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേ
പൂത്തുലഞ്ഞ വാസന്തമായ് വന്നു ചേരുകില്ലേ
വേനലുള്ള ഗ്രീഷ്മങ്ങളായ് പിന്നെ മാറുകില്ലേ ഹോയ്
പുഞ്ചിരി ചൂടുകയില്ലേ
അതിലശ്രുകണങ്ങളുമില്ലേ
സുന്ദരസന്ധ്യകളില്ലേ
അവ കൂരിരുളാവുകയില്ലേ
സുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ
(ആരോ ഹോയ്....)]മോഹനവീണ മൂളും സദിരാടിയ നാളുകളില്ലേ
നേരിയ നൊമ്പരങ്ങള്‍ വിരലോടിയ നാദവുമില്ലേ
വര്‍ഷകാലവാത്സല്യമോ പെയ്തിറങ്ങുകില്ലേ
ഹര്‍ഷമെത്ര ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ്
സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേ
മൂകതയെന്ന മരാളം ചില നേരമുറുമ്മുകയില്ലേ
മഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു വേദന നീ
(ആരോ ഹോയ്....)

തെക്കിനിക്കോലായച്ചുമരിൽ

ചിത്രം/ആൽബം: സൂഫി പറഞ്ഞ കഥ
Raaga: ശങ്കരാഭരണം
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: മോഹൻ സിത്താര
ആലാപനം: കെ എസ് ചിത്ര, സുനിൽ


തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ
പൊട്ടിയ കൈവളത്തുണ്ടിനാലെ
കോറിയൊരവ്യക്ത ചിത്രമിന്നാരുടെ
കോമളരൂപമായ് മാറീ

അന്തിയ്‌ക്കു നെയ്ത്തിരി നാളത്തിലാളുന്ന
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി   മാറി

പൂമുഖം കണ്ടാനന്ദക്കടലില്‍ വീണ് നിന്റെ
പൂമൊഴിത്തേന്‍ തിരതല്ലി കരകവിഞ്ഞ്
ആറ്റനീലക്കുരുവി നിന്‍ വാക്ക് നോക്ക് പിണഞ്ഞൊരു
വാഴനാരു കൊണ്ടു ഖല്‍ബ് വരിഞ്ഞു കെട്ടി
പൂതികൊണ്ടു പൊരിഞ്ഞൊരു മരുമണല്‍ക്കാട്ടിലൂടെ
ആരു കെട്ടി വലിക്കുന്നീ എരിവെയ്‌ലത്ത് നിന്റെ
താമരത്തേന്‍ നുകരാതെ തകര്‍ന്നെന്‍ നെഞ്ച്..
താനതന്തിന്ന തന്തിന്നോ താനാ തന്തിന്നോ
താന തന്തിന തനന തന്തിന്നോ
താനാ ത്നതിന്നോ


നെറ്റിയിലെ നറുചന്ദനം മായാതെ
മുറ്റത്തു മുക്കുറ്റി നില്‍ക്കവേ
പച്ച പുതച്ച കുളപ്പടവിന്മേല്‍ ഞാന്‍
ഒറ്റയ്‌ക്കു മിണ്ടാതിരിയ്‌ക്കവേ
ഉച്ചയ്‌ക്കു ചാറിയ വേനല്‍ മഴത്തുള്ളി
ഉന്മത്തഗന്ധം തുളിക്കവേ
ചിത്രാംഗദാ നിന്റെ ഗന്ധര്‍വ ലോകത്തില്‍
കര്‍പ്പൂര ധൂപമായ് ഞാനലിഞ്ഞു..

വിരലുകോര്‍ത്തിതിലെ  കല്‍പ്പക-
മലരുതിര്‍ന്നതിലെ
പലപല വഴികള്‍ പിന്നിട്ടരുമയായ് നീ
കൂട്ടു പോരാമോ
തൊടികള്‍ കുന്നുകള്‍  പുഴ കടന്നൊരു
പുതിയലോകത്തില്‍  പനിമതി
കുളിരുമായി വരും, പുതുമണവാട്ടിയായ് വരുമോ...

കിനാവിലെ

ചിത്രം/ആൽബം: പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്
ഗാനരചയിതാവു്: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: ഗായത്രി


കിനാവിലെ ജനാലകള്‍ തുറന്നിടുന്നതാരാണോ
വിമൂകമാം വിപഞ്ചിയില്‍ വിരല്‍ തൊട്ടതാരാണോ
നിലാത്തൂവാലാലെന്‍ മുടി മെല്ലെ മെല്ലെ
തലോടിമയക്കുന്ന കാറ്റിന്റെ കൈകളോ (കിനാവിലെ)

ചുമരുകളില്‍ നനവെഴുതിയ ചിത്രം പോലെ
പുലരികള്‍ വരവായ് കതിരൊളിയായ്
മഴമുകിലിണകള്‍ തന്‍ കൊമ്പില്‍ ഇടറിയീ
തൊടുകുറി ചാര്‍ത്തി പുതുപുടവകളണിയുകയായ്
നീലക്കണ്ണിന്റെ കണ്ണാടിയില്‍ നോക്കി
മതിവരുവോളം പൊന്‍പീലിപ്പൂ ചൂടും ഞാന്‍
രാവിലെന്‍ നിലാവിലീ ഇന്നെണ്ണച്ചായം മുക്കി
വര്‍ണ്ണങ്ങള്‍ ചേര്‍ക്കുമോ (കിനാവിലെ)

കവിളിണയില്‍ കനവുകളുടെ വെട്ടം കണ്ട്
സുരഭികള്‍ വിരിയും പുഴയരികില്‍
ചെറുകുളിരലകള്‍ തന്‍ പായല്‍ പനിമതി
മുഖപടം നീക്കി കരിമിഴിയിതളെഴുതുകയായ്
ഈറത്തണ്ടിന്റെ ചെല്ലക്കുഴലൂതി
ഇതുവഴിപോകും പൊന്നാവണിപ്പൂങ്കാറ്റേ
നാളെയെൻ പൂവാടിയിൽ
 പൊന്നൂഞ്ഞാലിലാടാനും പാടാനും പോരുമോ ? ( കിനാവിലെ... )

അരികത്തായാരോ പാടുന്നുണ്ടോ

ചിത്രം/ആൽബം: ബോഡി ഗാർഡ്
ഗാനരചയിതാവു്: അനിൽ പനച്ചൂരാൻ
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: എലിസബത്ത് രാജു, യാസിർ സാലി


അരികത്തായാരോ പാടുന്നുണ്ടോ
അത് എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ

ആ..ആ....ആ‍.....
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ...ആ...ആ.ആ....
(അകമാകെ പൂക്കുന്ന...)


ഇളമാരിത്തുള്ളിയേറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടവേ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിനവിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
(അരികത്തായാരോ...)ഒരു തോണിപ്പാട്ടുണർന്നുവോ
അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താളത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
(അരികത്തായാരോ...)

പിന്നെ എന്നോടൊന്നും

ചിത്രം/ആൽബം: ശിക്കാർ
ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ്പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളിൽ ഒരു തൂവലുമായ്
അകലെ നില്പൂ ജലമൗനം

പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...

തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ
കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം

ആ കൊമ്പിൽ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.
(പിന്നെ..)

മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ..
വെയിലാൽ നീ വാടും നേരം തണലായ് ഞാൽ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ..

ഒഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ
നിന്നെ കിനാവു കൊണ്ട് താരാട്ടാം
(പിന്നെ)

മാവിൻ ചോട്ടിലെ

ചിത്രം/ആൽബം: ഒരു നാൾ വരും
ഗാനരചയിതാവു്: മുരുകൻ കാട്ടാക്കട
സംഗീതം: എം ജി ശ്രീകുമാർ
ആലാപനം: ശ്വേത മോഹൻ


മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
തളിരോർമ്മയാണെന്റെ  ബാല്യം
ചെളിമണ്ണിൽ  പാവാട ചായം തേയ്ക്കും
അതു കാണെ  കളിയാക്കും  ഇല നോമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
(മാവിൻ ചോട്ടിലെ....)

പകലിനെ സ്നേഹിച്ചു  കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ മുഖമൊന്നുയർത്താതെ  നിന്നു
പകലിനെ സ്നേഹിച്ചു  കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ പാതിമയക്കത്തിൽ നിന്നു
ഒരു കാറ്റു മെയ് തലോടി
അറിയാതെ  പാട്ടു മൂളി (2)
അതിലലിയാത്ത വെയിലോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ....)


കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ
കരയിച്ച കാര്യം മറന്നു
അതിസുഖമുള്ള നോവും മറന്നു
നുണ പറഞ്ഞെപ്പൊഴോ ഞാറപ്പഴം തിന്ന
കൊതിയൻ നിലാവും മറഞ്ഞു
കാവില്‍ കിളിയും കിനാവും മയങ്ങി
നിറവാർന്ന സന്ധ്യ മാഞ്ഞു
മഴയുള്ള രാത്രി പോയീ(2)
ഇന്നും മറയാത്ത മഴയോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ....)

CyberJalakam

ജാലകം