September 26, 2009

കണ്ണീര്‍ മഴയത്ത്

 
ചിത്രം : ജോക്കര്‍ 
രചന : യൂസഫലി കേച്ചേരി 
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ് 

കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2 
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി 
മുള്ളുകളെല്ലാം തേന്‍മലരാക്കി മാറിലണിഞു ഞാന്‍ 
ലോകമേ .. നിന്‍ ചൊടിയില്‍ ചിരി കാണാന്‍ 
കരള്‍ വേണ്ട മീട്ടി പാട്ടുപാടാം (കണ്ണീര്‍ ..

പകലിന്‍ പുഞ്ചിരി സൂര്യന്‍ രാവിന്‍ പാല്‍ച്ചിരി ചന്ദ്രന്‍ ഓ (2 
കടലിന്‍ പുഞ്ചിരി പൊന്‍തിരമാല മണ്ണിന്‍ പുഞ്ചിരിപ്പൂവ് (2 
കേഴും മുകിലിന്‍ മഴവില്ലാലൊരു  പുഞ്ചിരിയുണ്ടാക്കി 
വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി (കണ്ണീര്‍ .. 

കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓ (2 
മിഴിനീര്‍പ്പുഴതന്‍ തീരത്തല്ലോ കളിവീടുണ്ടാക്കി (2 
മുറിഞ്ഞ നെഞ്ചിന്‍ പഴ്മുലയാലൊരു മുരളികയുണ്ടാക്കി 
പാടാന്‍ മുരളികയുണ്ടാക്കി (കണ്ണീര്‍ . .

September 12, 2009

ഉന്നൈ പോല്‍ ഒരുവന്‍ സെപ്ടമ്പര്‍ 18 നു.

 

തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും കമല്‍ഹാസനും ഒന്നിക്കുന്ന 'ഉന്നൈ പോല്‍ ഒരുവന്‍' ഈമാസം 18 നു തിയെട്ടരുകളിലെത്തുന്നു. ഹിന്ദിയില്‍ അനുപം ഖേറും നസരുധീന്‍ ഷായും അഭിനയിച്ചു ഫലിപ്പിച്ച 'A wednessday' എന്ന ചിത്രത്തിന്റെ രൂപമാറ്റമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലോന്നുകമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന്റെ സംഗീതമാണ്. മോഡല്‍, ഗായിക തുടങ്ങിയ രംഗങ്ങള്‍ അഭിനയിച്ചുതെളിയിച്ച ശേഷമാണ് ശ്രുതി ഇത്തരമൊരു സാഹസ്സത്തിനു തയ്യാറായത് എന്നത് ശ്രദ്ധേയമാണ്. ശ്രുതിഹാസന്റെ സംഗീതവും ചിത്രത്തിന്റെ ട്രെയിലറും ഇപ്പോള്‍ തന്നെ യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു .

September 4, 2009

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍

 

ചിത്രം : മിഥുനം (Mithunam)
Year : 1993
Music Director: M G രാധാകൃഷ്ണന്‍ 
Lyrics: ഓ എന്‍ വി കുറുപ്പ് 
Singer: M G ശ്രീകുമാര്‍  
Raaga : Kaanada ( കാനഡ )
മോഹന്‍ലാല്‍ , ഉര്‍വശി 

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍  
അന്ന് നമ്മള്‍ പോയി രാവില്‍ നിലാവില്‍ 
ദൂരെയോരാല്‍മരചോട്ടിലിരുന്നു 
മാരിവില്‍ ഗോപുര മാളിക തീര്ത്തു 
അതില്‍ നാമൊന്നായ്‌ ആടി പാടീ 
(അല്ലിമലര്‍

ഒരു പൊന്‍ മാനിനെ തേടി നാം പാഞ്ഞു 
കാതര മോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു 
മഴവില്ലിന്‍ മണി മേട ഒരു കാറില്‍ വീണു 
മണ്ണിലെ കളിവീടും മാഞ്ഞുവോ 
ഇന്നതും മധുരമോരോര്‍മയായ്‌ ( 2 
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം 
(അല്ലിമലര്‍ 
 
വെറുതെ സൂര്യനെ ധ്യാനിക്കുമേതോ 
പാതിരാ പൂവിന്റെ നൊമ്പരം പോലെ 
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ധ്രഗീതം 
പിന്നെയും ചിരിക്കുന്നു പൂവുകള്‍ 
മണ്ണിലേ വസന്തത്തിന്‍ ധൂതികള്‍ (2 
ഹൃതുശോഭയാകെ ഒരു കുഞ്ഞു പൂവില്‍ 
(അല്ലിമലര്‍ 
Director Priyadarsan ( പ്രിയദര്‍ശന്‍ ) Banner Pranavam Arts Producer Mohanlal Actors Mohanlal, Sreenivasan, Thikkurissi Sukumaran Nair, Pappu, Janardhanan, Jagathy Sreekumar, Innocent, Sankaradi, Kanakalatha, Urvasi, Zeenath, Kaveri, Usha Story, Screenplay, Dialogs : Sreenivaasan ( ശ്രീനിവാസന്‍) Editor Gopalakrishnan N Art Direction Sabu Cyril Tags : M G Radha Krishnan, O N V Kurup, 1993, Mohanlal, Urvashi, M G Sreekumar, Mithunam

CyberJalakam

ജാലകം