January 23, 2011

വിധുരമീ യാത്ര

ചിത്രം/ആൽബം:  ഗദ്ദാമ
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: ബെന്നറ്റ്
സംഗീതം: വീറ്റ്‌രാഗ്
ആലാപനം:ശ്രേയ ഘോഷൽ, ഹരിഹരൻ
വിധുരമീ യാത്ര, നീളുമീ യാത്ര... (2)
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്.. (2)
രാവോ പകലോ..  വെയിലോ നിഴലോ..
ഈ മൂകയാനം തീരുമോ ?
ദൂരങ്ങൾ വീണ്ടും നീളുമോ .... (4)

കാണാക്ഷതങ്ങൾ .. തീരും പദങ്ങൾ
ഭാരങ്ങൾ പേറും ദേശാടനങ്ങൾ ..
അടയുന്നു വീണ്ടും വാതായനങ്ങൾ .
മായുന്നു താരം .. അകലുന്നു തീരം
നീറുന്നു വാനിൽ സായാഹ്നമേഘം
ഏതോ നിലാവിൻ നീളും കരങ്ങൾ
ഈ രാവിനെ പുൽകുമോ ... ( 2)  ( വിധുരമീ യാത്ര.... ) 

CyberJalakam

ജാലകം