August 30, 2009

മുറ്റത്തെ മുല്ലേ ചൊല്ല്


ചിത്രം : മായാവി (Maayaavi)
Year : 2008
രചന : ശരത് വര്‍മ്മ
സംഗീതം : അലക്സ്‌ പോള്‍
ആലാപനം : കെ ജെ യേശുദാസ്‌ / മഞ്ജരി
രാഗം : കാപ്പി 

മുറ്റത്തെ മുല്ലേ ചൊല്ല് , കാലത്തെ നിന്നെ കാണാന്‍ ,
വന്നെത്തും തമ്പ്രാനാരാരോ .. ഒന്നൊന്നും മിണ്ടീടാതെ ,  
കാതോരം തന്നിടാതെ , എങ്ങെങോ മായുന്നാരാരോ .. 
പേരില്ലേ നാളില്ലേ , എന്താണെന്നോ എതാന്നെന്നോ ,  
എന്തെന്നോ ഏതെന്നോ , മിണ്ടാനൊന്നും നിന്നെയില്ലെന്നോ … 
(മുറ്റത്തെ )

കൈയെത്തും ദൂരയില്ലേ , ദൂരത്തോ മേയുന്നില്ലേ ,  
മേയുമ്പോള്‍ എല്ലാം നുള്ളും നാടോടിയല്ലേ ,  
നാടോടി പാട്ടും പാടി , ഊഞ്ഞാലിലാടുനില്ലേ ,  
ആടുമ്പോള്‍ കൂടെയാടാന്‍ പെണ്ണെ നീയില്ലേ ..  
കള്ളി പെണ്ണിന്റെ കള്ളകണ്ണെന്നോ മിന്നിചിങ്ങുന്നെ ..
(മുറ്റത്തെ )

മഞ്ഞെതോ ചൂടും തേടി , തീരത്തായി ഓടുന്നില്ലേ ,  
തീരത്തെ ചേമ്പില്‍ മെല്ലെ ആരാടുന്നില്ലേ ,  
ആറാട്ട് തീരും നേരം , മൂവാണ്ടന്‍ മാവിന്‍കൊമ്പില്‍
 ചോദിക്കാതെന്തും താനേ ചായുനോന്നല്ലേ ..  
കണ്ടിട്ടുറെന്നെ മായകാട്ടല്ലേ  കൊഞ്ചിക്കുന്നില്ലേ  .. (മുറ്റത്തെ )


Tags : Mayavi, K.J Yesudas, Manjari, Alex Paul, Vayalaar Sarath Varma

മന്ദാര ചെപ്പുണ്ടോ

 
ചിത്രം : ദശരഥം (Dasaratham)
Year :1989
രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ജോണ്‍സന്‍
ആലാപനം : എം ജി ശ്രീകുമാര്‍, ചിത്ര
Raga(s) Used : Sudha Dhanyasi ( ശുദ്ധധന്യാസി )
  
മന്ദാര ചെപ്പുണ്ടോ മാണിക്ക്യ കല്ലുണ്ടോ 
കൈയ്യില്‍ വാര്‍മതിയെ 
പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന്‍ തൂവലുണ്ടോ 
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു
മന്ദാര ചെപ്പുണ്ടോ മാണിക്ക്യ കല്ലുണ്ടോ 
കൈയ്യില്‍  വാര്‍മതിയെ ഓ ഓ... 
 
തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാല്‍സല്ല്യം .. വാല്‍സല്ല്യം 
രാപ്പാടിയെകും നാവേറു പാട്ടിന്‍ നൈര്‍മല്ല്യം നൈര്‍മല്ല്യം 
തളിരിട്ട താഴ്വരകള്‍ താലമെന്തവെ 
തനുവനി കൈകളുള്ളം ആര്ദ്രമാക്കവേ 
മുകുളങ്ങള്‍ ഇതലണിയെ കിരണമാം കതിരണിയെ 
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു 
(മന്ദാര )
 
എരിയുന്ന പകലിന്‍ ഏകാന്ത യാമം കഴിയുമ്പോള്‍ ... കഴിയുമ്പോള്‍ ... 
അതില്‍ നിന്നും ഇരുളിന്‍ ചിരകോടെ രജനി അണയുമ്പോള്‍ അണയുമ്പോള്‍ .. 
പടരുന്ന നീലിമയാല്‍ പാത മൂടവേ 
വളരുന്ന മൂകതയില്‍ പാരുറങ്ങവെ 
നിമിഷമാം ഇല കൊഴിയെ ജനിയുടെ രധമനയെ 
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു 
(മന്ദാര )
 
Tags : Poovachal Khader, Johnson, MG.Sreekumar, Chithra, Dasharatham

August 29, 2009

ഓണ പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ

 

ചിത്രം : ക്വട്ടെഷന്‍ (Quotation) 2004 
രചന : ബ്രജേഷ് രാമചന്ദ്രന്‍ 
സംഗീതം, ആലാപനം : സബിഷ്‌ ജോര്‍ജ്  

ഓണ പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ 
നിന്നെ തഴുകാനായി കുളിര്‍ കാറ്റിന്‍ കുഞ്ഞി കൈകള്‍ 
ഓണ വില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തി കിളിയെ 
നിന്നെ പുല്കാനായ്‌ കൊതിയൂറും മാരികാറും (2 

പൂവിളിയെ വരവെല്കും ചിങ്ങ നിലാവിന്‍ 
വൃന്ദ വനിയില്‍ തിരുവോണമേ വരുകില്ലേ നീ 
തിരുവോണ സദ്യയോരുക്കാന്‍ 
മാറ്റെരും കോടി ഉടുത്തു 
തുമ്പി പെണ്ണെ അണയില്ലേ നീ 
തിരു മുറ്റത്ത്‌ ഒരു കോണില്‍ 
നില്കും മുല്ലേ നീ തേന്‍ ചിരിയാലെ പൂ ചൊരിയൂ നീ 
(ഓണ പാട്ടിന്‍ താളം 

കിളി പാടും ശ്രുതി ചേര്ത്തു കുയില്‍ പാടും വൃന്ധാവനിയില്‍ പൂ നുള്ളുവാന്‍ വരൂ 
ഓണം കുയില്‍ പാട്ടിന്‍ മധുരിമയില്‍ മുറ്റത്തെ കളം ഒരുക്കാന്‍ അകതംമയി വരൂ ഓണമേ പൊന്നോണ കോടിയുടുത്തു നില്‍കുന്ന തോഴിയായി 
പൂന്കുഴാളി നീ തേന്‍ ശ്രുതി പാടു 
(ഓണ പാട്ടിന്‍ താളം -2

August 26, 2009

വേനല്‍കാറ്റില്‍ പൂക്കള്‍ പോലെ

 
ചിത്രം : ഋതു (Ritu) - 2009  
Direction: Shyamaprasad 
Producer: Vachan Shetty 
Written By: Joshua Newtonn 
Music: Rahul Raj 
Cinematography: Shamdat 
Editing: Vinod Sukumaran 
Art: Premachandran 
Costumes: Cukoo Parameswaran 
Make Up: Joy Koratty 
Lyrics: Rafeeq Ahamed & Shyamaprasad 
Starring: Nishan, Rima, Asif Ali, Jaya Menon, K Govindan Kutty, M G Sasi, Siddarth &Others.
 
Download Song Now  
വേനല്‍കാറ്റില്‍ പൂക്കള്‍ പോലെ 
നമ്മിലോര്‍മ്മകള്‍  
ഈറന്‍ കണ്ണില്‍ തങ്ങും മൂടല്‍ പോലെ 
ഓര്‍മ്മകള്‍  
പഴയോരാ വഴിമരം വിതരുമീ ഇലകളാല്‍ 
എഴുതിയോ മറവി തന്‍  
ഋതുവിലെന്‍ വരികള്‍  
 പകല്‍സന്ധ്യ പോയ് മറഞ്ഞു പകലെത്ര യാത്രയായ്‌  
നിഴലായ്‌ അലിഞ്ഞുവോ നീ ഗതകാലമേ 
(വേനല്‍ കാറ്റില്‍ .

..

August 23, 2009

കൂവരം കിളിപൈതലേ


ചിത്രം : ബനാറസ്‌ (2009)
സംഗീതം : M ജയചന്ദ്രന്‍
രചന : ഗിരിഷ് പുത്തഞ്ചേരി
ആലാപനം : വിജയ്‌ യേശുദാസ് , ശ്വേത
Download സോങ്ങ്സ്
 
കൂവരം കിളിപൈതലേ കുണുക്ക് ചെമ്പകതേന്‍ തരാം
കുന്നോളം കുമ്പാളെല്‍ മഞ്ഞളരച്ചുതരാം
ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണതാരെടീ
മുത്തോളം കുന്നുമ്മേല്‍ മാമഴ മുത്തമെടീ
കുപ്പിവളക്കൊരു കൂട്ടുമായ്‌ കുട്ടിമണി കുയില്‍ കൂകി വാ
പൊന്നാരെ മിന്നാരെ മിടുക്കിക്കുഞാവേ 
(കൂവളം ..
പൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക് ചോറൂണ്
കട്ടുരുംപവേ കുട്ടികുരുമ്പിന്‍ കാതുകുത്താണിന്നു 
വെള്ളാരം കല്ലിന്മേല്‍ വെള്ളിനിലാവില്ലേ
തുള്ളിതുളുമ്പും പൂമനിപെണ്ണിന്‍  പാദസരം തീര്‍ക്കാന്‍
മടിച്ചിതത്തെ മുറുക്കാന്‍ തെരുതതുതരാം
വരമ്പിന്‍ കല്ല്യാണം കൂടാനായ്‌ നെല്ലോല പന്തലിടാം
( കൂവളം ...
ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍ 
ചില്ലുകൊക്കോടെ ചുറ്റിപരക്കും ചിന്ന ചകോരം ഞാന്‍
മാംപൂവിന്‍ മൊട്ടോളം മാറത്തെ മാമുണ്ണാന്‍
മഞ്ചാടി മൈനേ മറ്റാരും കാണാതെന്നു വിരുന്നു വരും
കുറിഞ്ഞിപൂവേ കുറുകാന്‍ പയര്‍ വറുക്കാം
കുളിരിന്‍ കൂടാരം തേടാനായ് അന്തിക്ക് ചെക്കേരാം
(കൂവളം ...
Tags : Banaras, Vineeth, Kavya Madhavan, Navya Nair

August 22, 2009

പൂത്താലം വലംകൈയിലേന്തി വാസന്തംചിത്രം : കളിക്കളം (1990)
വരികള്‍ : കൈതപ്രം
സംഗീതം : ജോണ്‍സന്‍
ആലാപനം :ജി വേണുഗോപാല്‍
Raga(s) Used : Kalyani ( കല്യാണി )
Download സോങ്ങ്സ്

പൂത്താലം വലംകൈയിലേന്തി വാസന്തം
മധുമാരിയായ്‌ സുമരാജിയില്‍
കാറ്റിന്‍ തൂവല്‍ തഴുകി കന്യാവനമിളകി
(പൂത്താലം ..

ആരോ തൂമോഴിയേകി വെറും പാഴ്മുളം തണ്ടിന് പോലും
ഏതോ വിന്മണം തൂവി ഒരു പനിമഴ തുള്ളിതന്‍ കാവ്യം
ഏതോ രാവിന്‍ ഓര്‍മ്മ പോലും സാന്ത്വനങ്ങളായ്
കുളിരും മണ്ണില്‍ കാണാറായി ദേവരാഗകണങ്ങള്‍
(പൂത്താലം

ഹൃദയസരോവരമാകെ പൊന്നരയന്നങ്ങള്‍ നീന്തി
നീരവതീരം നീളെ തളിരാലവട്ടങ്ങള്‍ വീശി
ഏതോ മായ സംഗമം സാന്ദ്രതാളമായ്‌
ജന്മം തേടും ഭാവുകം രാഗമന്ത്രമായ്‌ ...
(പൂത്താലം ..

Tags: G Venugopal, Mammootty, kalikkalam, kaithapram, johnson,

Download Songs

ചന്ദന മണിവാതില്‍ പാതി ചാരിചിത്രം : മരിക്കുന്നില്ല ഞാന്‍ (1988)
സംവിധാനം : പി കെ രാധാകൃഷ്ണന്‍
ആലാപനം :ജി വേണുഗോപാല്‍
രാഗം : Hindolam (ഹിന്ദോളം )ചന്ദന മണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിങ്കാരചന്ദ്രികേ നീരാടി നീ നില്‍ക്കെ
എന്തായിരുന്നു മനസ്സില്‍ (2


എന്നോടെന്തിനോളിക്കുന്നു നീ സഖി
എല്ലാം നമുക്കൊരു പോലെയല്ലേ (2
അന്ത്യയാമത്തിലെ മഞ്ഞെട്ടു പോകുമീ
സ്വര്‍ണമന്ദാരങ്ങള്‍ സാക്ഷിയല്ലേ
(ചന്ദന..


നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ 
യാമിനി കാമ സുഗന്ധിയല്ലേ (2
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൌനങ്ങള്‍ നമ്മളല്ലേ
(ചന്ദന ... 

Tags : G Venugopal

ആകാശ ഗോപുരം പൊന്മണി മേടയായ്‌ചിത്രം : കളിക്കളം (1990) 
വരികള്‍ : കൈതപ്രം 
സംഗീതം : ജോണ്‍സന്‍ 
ആലാപനം :ജി വേണുഗോപാല്‍
 
Download Song 

ആകാശ ഗോപുരം പൊന്മണി മേടയായ്‌ 
അഭിലാഷ ഗീതകം സാഗരമായ് (2 
ഉദയരഥങ്ങള്‍ തേടി വീണ്ടും 
മരതക രാഗസീമയില്‍  
സ്വര്‍ണപറവ പാടി 
നിറമേഘ ചോലയില്‍ 
വര്‍ണകൊടികളാടി തളിരോല കൈകളില്‍  
(ആകാശ ... 

തീരങ്ങള്‍ക്ക് ദൂരെ വെണ്‍മുകിലുകള്‍ക്കരികിലായ്‌ 
അണയുന്തോരുമാര്‍ദ്രമാകുമൊരു താരകം (2 
ഹിമാജലകണം കണ്‍കോണിലും 
ശതസൌരഭം അകതാരിലും 
മെല്ലെ തൂവി ലോലഭാവമായ്‌ ആ നേരം 
( ആകാശ ... 
സ്വപ്നാരണ്യമാകെ കളമെഴുതുംഈ തെന്നലില്‍
നിഴലാടുന്ന കപട കേളിയൊരു നാടകം (2
കണ്‍ നിറയുമീ പൂതിരാളിനും കനവുതിരുമീ പൊന്‍മണലിനുമഭയം
നല്‍കുമാര്‍ദ്ര ഭാവനായി ജാലം
( ആകാശ ..

Tags: Kalikkalam, Venugopal, Mammootty

August 21, 2009

നിലാവിന്റെ നീലഭ്സ്മ


ചിത്രം : അഗ്നിദേവന്‍ (1995)
വേണു നാഗവള്ളി
സംഗീതം : എം ജി രാധാകൃഷ്ണന്‍
ആലാപനം : എം ജി ശ്രീകുമാര്‍
വരികള്‍ : ഗിരീഷ്‌ പുത്തഞ്ചേരി


നിലാവിന്റെ നീലഭ്സ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ടു കുണുങ്ങി നില്‍പ്പവളെ
എതപൂര്‍വ്വ തപസ്സിനായി ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗ സുന്ദര ചന്ദ്രമുഖബിബം
(നിലാവിന്റെ ..

സന്ധ്യയുറങ്ങും നിന്റെ മേയ്‌ തകിടില്‍ ഞാനെന്‍
നിന്‍ ചിരിയനുരാഗതിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമേന്നഭിലാഷതാല്‍ എണ്ണ പകരുമ്പോള്‍
നെഞ്ചും കൊണ്ചത്തില്‍ തട്ടും
ചുണ്ടിന്മേല്‍ ചുംബിക്കുമ്പോള്‍ , ചെല്ലകട്ടെ കൊഞ്ചുമ്പോള്‍ 
എന്തിനീ നാണം.. തെല്ലിളം നാണം 
(നിലാവിന്റെ.... 

മേടമാസചൂടിലെ നിലാവും തേടി 
നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍ 
കുഞ്ഞു കാറ്റിന്‍ ലോലമാം കുസൃതികൈകള്‍ 
നിന്റെയോമല്‍ പാവാടതുമ്പുലക്കുമ്പോള്‍ 
ചാഞ്ചക്കം ചെല്ലകൊമ്പില്‍ ചിങ്കാരചേറില്‍ മെല്ലെ
താഴംപൂവായ്‌ തുള്ളുമ്പോള്‍
നീയെനിക്കല്ലേ.. നിന്‍ പാട്ടെനിക്കല്ലേ 
(നിലാവിന്റെ ... 

Tags : Agnidevan, Mohan Lal, Venu nagavalli, Revathi, M G Sreekumar

അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീചിത്രം : അദ്വൈതം (Adwaitham)  
Year : 1992 
Direction : പ്രിയദര്‍ശന്‍ 
ആലാപനം : എം ജി ശ്രീകുമാര്‍, ചിത്ര  
രാഗം : Sankarabharanam ( ശങ്കരാഭരണം ) 
Download Song
അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ 
എന്ത് പരിഭവം മെല്ലെ ഓതി വന്നുവോ 
കല്‍വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ 
എന്ത് നല്‍കുവാന്‍ എന്നെ കാത്തുനിന്നു നീ 
തൃപ്രസാദവും മൌന ചുംബനങ്ങളും 
പങ്കു വക്കുവാന്‍ ഓടി വന്നതാണ് ഞാന്‍ 
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍ 
ഗോപകന്യയായ്‌ ഓടി വന്നതാണ് ഞാന്‍ 
(അമ്പലപുഴെ 

അഗ്നിസാക്ഷിയായ് ഇലതാലി ചാര്‍ത്തിയെന്‍ 
ആദ്യാനുരാഗം ധന്യമാക്കും 
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ 
ആദ്യഭിലാഷം സഫലമാകും 
നാലാളറിയെ കൈ പിടിക്കും  
തിരുനാടകശാലയില്‍ ചേര്ന്നു നില്ക്കും (2 
യമുനാ നദിയായ് കുളിരലയിളകും നിനവില്‍
(അമ്പലപുഴെ 
 
ഈറനോടെ എന്നും കൈ വണങ്ങുമെന്‍  
നിര്‍മ്മാല്യ പുണ്യം പകര്‍ന്നു  തരാം  
ഏറെ ജന്മമായ്‌ ഞാന്‍ നോമ്പ്  നോല്‍ക്കുമെന്‍  
കൈവല്യമെല്ലാം കാഴ്ച വയ്ക്കാം  
വേളീ പെണ്ണായ്‌ നീ വരുമ്പോള്‍  
നല്ലോല കുടയില്‍ ഞാന്‍ കൂട്ട് നില്‍ക്കാം (2  
തുളസീ ദളമായ്‌ തിരുമലരടികളില്‍ വീണെന്‍ 
(അമ്പലപുഴെ  

Tags : Adaitham, Priyadarshan, M G Sreekumar, Chithra, ൧൯൯൨ 
Download Song

August 16, 2009

ഒരു വാക്കു മിണ്ടാതെ


ചിത്രം : ജൂലൈ 4
സംഗീതം : ഔസേപ്പച്ചന്‍
രചന : ഷിബു ചക്രവര്‍ത്തി
പാടിയത് : വിനീത് ശ്രീനിവാസന്‍
Download സോണ്ഗ്
 
ഒരു വാക്കു മിണ്ടാതെ ഒരു നോക്ക് കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങ് പോയ്
(ഒരു വാക്കു ...
തിനവയല്‍ കരയില്‍ ഇളവെയില്‍ കതിര്
ഒളിയില കരയായ്‌ പുടവ നെയ്യുമ്പോള്‍
പുലരി മഞ്ഞു നനഞ്ഞിതിന്നൊരു
പവിഴ മലരിനു നല്‍കുവാന്‍
ഒരു മുഴം ... ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയ്
കുളിരിളം കാറ്റു
(ഒരു വാക്കു ....
തളിരില കുടിലില്‍ കിളികള്‍ കുറുകുമ്പോള്‍
നിറനിലാ കതിരിന്‍ തിരികള്‍ തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞ കന്നുങള്‍ മഴനിലാവില്‍ അലിയവെ
ഒരു മുഖം... ഒരുമുഖം ഞാന്‍ നോക്കി നിന്നെ പോയ്
കൊതി തീരുവോളം
(ഒരു വാക്കു.....
Tags: Dileep, Roma, Joshy, Ouseppachan, Shibu Chakravarthi

മായാജാലക വാതില്‍ തുറക്കും

മായാജാലക വാതില്‍ തുറക്കും  
മധുരസ്മരണകളേ  
മന്ദസ്മിതമാം മണിവിളക്കുഴിയും  
മന്ത്രവാദിനികള്‍  
നിങ്ങള്‍ മഞ്ജുഭാഷിണികള്‍ 
 (മായാജാലക...

പുഷ്യരാഗ നഖമുനയാല്‍ നിങ്ങള്‍
പുഷ്പങ്ങള്‍ നുള്ളി ജപിച്ചെറിയുമ്പോള്‍ 
‍പൊയ്പോയ വസന്തവും 
വസന്തം നല്‍കിയ സ്വപ്നസഖിയുമെന്നില്‍ 
ഉണര്‍ന്നുവല്ലോ ഉണര്‍ന്നുവല്ലോ  
(മായാജാലക...

തപ്ത ബാഷ്പജലകണങ്ങള്‍ നിങ്ങള്‍  
രത്നങ്ങളാക്കിയെനിക്കേകുമ്പോള്‍  
മണ്ണോടൂ മണ്ണടിഞ്ഞ പ്രണയ പ്രതീക്ഷകള്‍
സ്വര്‍ണ്ണമുളകള്‍ വീണ്ടും അണിഞ്ഞുവല്ലോ  
അണിഞ്ഞുവല്ലോ  
(മായാജാലക...

CyberJalakam

ജാലകം