
ചിത്രം : കളിക്കളം (1990)
വരികള്‍ : കൈതപ്രം
സംഗീതം : ജോണ്‍സന്‍
ആലാപനം :ജി വേണുഗോപാല്‍
Raga(s) Used : Kalyani ( കല്യാണി )
Download സോങ്ങ്സ്
പൂത്താലം വലംകൈയിലേന്തി വാസന്തം
മധുമാരിയായ് സുമരാജിയില്‍
കാറ്റിന്‍ തൂവല്‍ തഴുകി കന്യാവനമിളകി
(പൂത്താലം ..
ആരോ തൂമോഴിയേകി വെറും പാഴ്മുളം തണ്ടിന് പോലും
ഏതോ വിന്മണം തൂവി ഒരു പനിമഴ തുള്ളിതന്‍ കാവ്യം
ഏതോ രാവിന്‍ ഓര്‍മ്മ പോലും സാന്ത്വനങ്ങളായ്
കുളിരും മണ്ണില്‍ കാണാറായി ദേവരാഗകണങ്ങള്‍
(പൂത്താലം
ഹൃദയസരോവരമാകെ പൊന്നരയന്നങ്ങള്‍ നീന്തി
നീരവതീരം നീളെ തളിരാലവട്ടങ്ങള്‍ വീശി
ഏതോ മായ സംഗമം സാന്ദ്രതാളമായ്
ജന്മം തേടും ഭാവുകം രാഗമന്ത്രമായ് ...
(പൂത്താലം ..
Tags: G Venugopal, Mammootty, kalikkalam, kaithapram, johnson,
Download Songs
Comments