
ചിത്രം : മരിക്കുന്നില്ല ഞാന്‍ (1988)
സംവിധാനം : പി കെ രാധാകൃഷ്ണന്‍
ആലാപനം :ജി വേണുഗോപാല്‍
രാഗം : Hindolam (ഹിന്ദോളം )
ചന്ദന മണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിങ്കാരചന്ദ്രികേ നീരാടി നീ നില്‍ക്കെ
എന്തായിരുന്നു മനസ്സില്‍ (2
എന്നോടെന്തിനോളിക്കുന്നു നീ സഖി
എല്ലാം നമുക്കൊരു പോലെയല്ലേ (2
അന്ത്യയാമത്തിലെ മഞ്ഞെട്ടു പോകുമീ
സ്വര്‍ണമന്ദാരങ്ങള്‍ സാക്ഷിയല്ലേ
(ചന്ദന..
നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനി കാമ സുഗന്ധിയല്ലേ (2
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൌനങ്ങള്‍ നമ്മളല്ലേ
(ചന്ദന ...
Tags : G Venugopal
Comments