November 29, 2009

അനുരാഗവിലോചനനായി

 

ചിത്രം : നീലത്താമര  
സംഗീതം : വിദ്യാസാഗര്‍  
വരികള്‍ : വയലാര്‍ ശരത് ചന്ദ്ര വര്‍മ  
ആലാപനം : വി ശ്രീകുമാര്‍, ശ്രേയ ഘോഷല്‍  

അനുരാഗവിലോചനനായി 
അതിലേറെ മോഹിതനായി 
പടിമേലെ നില്ക്കും ചന്ദ്രനോ തിടുക്കം
പതിനേഴിന്‍ പൌര്‍ണമി കാണും 
അഴകെല്ലാമുള്ളൊരു പൂവിനു 
അറിയാതിന്നെന്തേയെന്തേ ഇതളനക്കം
പുതുമിനുക്കം ചെറുമയക്കം 
അനുരാഗവിലോചനനായി 
അതിലേറെ മോഹിതനായി 
പടിമേലെ നില്ക്കും ചന്ദ്രനോ തിടുക്കം ..

കളിയും ചിരിയും നിറയും കനവില്‍ 
ഇലനീരോഴുകി കുളിരില്‍ 
തണലും വെയിലും പുണരും തൊടിയില്‍ 
മിഴികള്‍ പായുന്നു കൊതിയില്‍ 
കാണാനുള്ളിലുള്ള ഭയമോ 
കാണാനേറെയുള്ള രസമോ 
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍ ....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ? 
മൗനം തീരില്ലേ ??? 
(അനുരാഗ വിലോചനനായി..

പുഴയും മഴയും തഴുകും സിരയില്‍ 
പുളകം പതിവായി നിറയേ 
മനസ്സിന്‍ നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ 
നാണം പൂത്തു പൂത്തു കൊഴിയേ 
ഈണം കേട്ടു കേട്ടു കഴിയേ 
രാവോ യാത്രപോയ് തനിയേ അകലേ .... 
രാക്കടമ്പിന്‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ 
വീണ്ടും ചേരില്ലേ ??? (അനുരാഗ വിലോചനനായി..

.

November 25, 2009

മുത്തേ മുത്തേ നിനക്കെന്നുമുറങ്ങീടാന്‍


ചിത്രം : കാണാകണ്മണി (Kaanaakanmani)
സംവിധാനം : അക്കു അക്ബര്‍
സംഗീതം : ശ്യാം ധര്‍മന്‍
Released on: 2009-09-04

മുത്തേ മുത്തേ കിങ്ങിണി മുത്തെ

നിനക്കെന്നുമുറങ്ങീടാന്‍
ഒരു ചിപ്പിയാണീയമ്മ
കാല്‍തളയില്‍ കൈവളയില്‍ കിലു കിലെ നീ
കളിയാടി വരും നേരം
കാതോര്‍ത്തിരുന്നീയമ്മ
പിച്ച പിച്ച വയ്ക്കും കണ്മണിയെ
എന്‍ മിഴി തന്നിലെ കൃഷ്ണമണി നീയെ (2

(മുത്തേ

മഞ്ഞോലും പോലെ മനസ്സിന്‍ പുണ്യാഹം പോലെ
എന്നുയിരിന്‍  കുമ്പിളിലെ പുണ്യം നീയല്ലേ (2
മാറില്‍ നീയോ ചായും നേരം
മാനിന്‍ കുഞ്ഞായ് മാറും നേരം
വെള്ളിനിലാവാകുന്നെ ഞാനെന്നും
പയ്യെ ആരോമല്‍ വാവേ

ചിങ്കാര തെന്നലിന്‍ ചാമരം
വീശി വന്നോരോ രാവില്‍
ആതിര മഞ്ചമൊരുക്കിയിരുന്നു ഞാന്‍ ..
(മുത്തേ ...

കൈവല്യമല്ലേ വിഷുവിന്‍ കൈനീട്ടമല്ലേ
കന്നി വെയില്‍ കയ്യരുളും നാണ്യം നീയല്ലേ (2
വിണ്ണില്‍ നിന്നും മണ്ണില്‍ ചിന്നും
സമ്മാനം നീ ചെലിന്‍ തെല്ലേ
പൊന്‍മകളായ് ചേരും നാളല്ലേ
എന്നാനന്ദം നീയെ ....

പൂമാടി തട്ടിലെ പുഞ്ചിരി ചന്തമായ്
മിന്നും പൊന്നെ
നിന്നിളം ചുണ്ടിനോടോത്തിരി കൊഞ്ചി ഞാന്‍
(മുത്തേ ...

Tags : Jayaram , പദ്മപ്രിയ

November 24, 2009

ഓംകാരം ശംഘില്‍

 

ചിത്രം : വെറുതെ ഒരു ഭാര്യ (Veruthe Oru Bhaarya)
സംവിധാനം : അക്കു അക്ബര്‍ 
സംഗീതം : ശ്യാം ധര്‍മന്‍  

ഓംകാരം ശംഘില്‍ ചേരുമ്പോള്‍ 
ഈറന്‍ മാറുന്ന വേണ്മലരേ
ഓരോരോ നാളും  നീങ്ങുമ്പോള്‍ 
താനെ നീറുന്ന പെണ്‍മലരേ 
ആരാരും കാണാതെങ്ങോ പോകുന്നു നീ 
തൂമഞ്ഞിന്‍ കണ്ണീരെന്തേ വാര്‍ക്കുന്നുനീ 
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ ... 
(ഓംകാരം .. 

തന്നെ താനേ നീയെന്നും നേദിക്കുന്നു നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലും നേരം 
മാറാന്‍ കൈ നീട്ടും നേരം 
അഴലിന്റെ തോഴിയെന്നാലും അഴകുള്ള ജീവിതം മാത്രം 
കണി കാണുന്നില്ലേ നീ തനിയെ 
മിഴി തോരാതെന്നും നീ വെറുതെ 
ആദിത്യന്‍ ദൂരെ തേരേറും മുന്പേ 
കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ 
(ഓംകാരം ... 

ഇല്ലത്തമ്മേ നിന്മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍ 
നെഞ്ചില്‍ തീയാളുന്നില്ലേ കൂടെ 
പൊള്ളും മൌനത്തിന്‍ മീതെ 
ഉയിരിന്റെ പുണ്യമെന്നാലും 
ഉരുകുന്ന വെണ്ണ നീയല്ലേ 
പകലിങ്ങോ വിണ്ണില്‍ പോയ് മറയെ 
ഇരുളെന്നും കണ്ണില്‍ വന്നണയെ .. 
കയ്യെത്തും ദൂരെ തേനുണ്ടേന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിന്‍ കയ്പ്പോ കൂടുന്നില്ലേ (ഓംകാരം .. 

 
 Tags : Jayaram, Gopika

കുടജാദ്രിയില്‍ കുട ചൂടുവാന്‍

ആല്‍ബം : മോഹം  
പാടിയത് : മിന്‍മിനി 
 
കുടജാദ്രിയില്‍ കുട ചൂടുവാന്‍  
കോടമഞ്ഞ്‌ പോലെയേ പ്രണയം (൨ 
തഴുകുന്നു എന്നെ പുണരുന്നു  
രാഗസാന്ദ്രമാണീ പ്രണയം (2  

ഇലപച്ച പൂമഞ്ഞ തഴുകി തലോടുന്ന  
കാറ്റിന്നുമുണ്ടോരീ പ്രണയം (2  
പൂത്തൊരാ പൂവിലെ തേന്‍ നുകരുന്നൊരു  
വണ്ടിന്‍ കുരുമ്പാണ് പ്രണയം  
പൂവിനു സുഖമാണീ പ്രണയം  
പൂവിനു സുഖമാണീ പ്രണയം .. 
(കുടജാദ്രിയില്‍ . ..  

കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന  
പാട്ടിന്നുമുണ്ടൊരു പ്രണയം (2  
ഈയിളം കുസൃതികള്‍ വികൃതിയായി പുണരുമ്പോള്‍  
പ്രകൃതി തന്‍ ചുണ്ടിലും പ്രണയം  
പുലരി തന്‍ കണ്ണിലും പ്രണയം  
പുലരി തന്‍ കണ്ണിലും പ്രണയം 
(കുടജാദ്രിയില്‍ . .

November 23, 2009

ദേവ കന്യക സൂര്യ തംബുരു മീട്ടുന്നു

 
Movie : Ee Puzhayum Kadannu (1996) 
Singer: Yesudas K J 
Music Director: Johnson 
Lyrics: Girish Puthenchery 
Year: 1996 
Director: Kamal 

ദേവ കന്യക സൂര്യ തംബുരു മീട്ടുന്നു 
സ്നേഹ കോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു 
മഞ്ഞളാടുന്ന പൊന്‍വെയില്‍ 
മഞ്ഞു കോടി ഉടുക്കുന്നു 
വിണ്ണില്‍ മേയുന്ന വെണ്മുകില്‍
വെള്ളി ചാമരം വീശുന്നു (ദേവ ... 

കുങ്കുമം പൂക്കും കുന്നിന്‍ മേലൊരു 
കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റും പ്രാവുകള്‍ 
ആര്യം പാടം കൊയ്യുന്നു 
വെള്ളിയാഴ്ച പുലര്‍ച്ചയോ 
പുല്ലോര്‍ പൂന്കുടം കൊട്ടുന്നു 
നാഴിയില്‍ മുലനാഴിയില്‍ ഗ്രാമം നന്മ മാത്രം അളക്കുന്നു 
നന്മ മാത്രം അളക്കുന്നു 

തെങ്ങിളം നേരം പോന്നിലെ നിന്നില്‍ 
പൊങ്ങി തോര്‍ത്തും പുലരികള്‍ 
വാര്‍മണല്‍ പീലി കൂന്തലില്‍ നീല ശംഘുപുഷ്പങ്ങള്‍ ചൂടുന്നു 
കുംഭ മാസ നിലാവിന്റെ കുമ്പിള്‍ പോലെ തുളുമ്പുന്നു
തങ്ക നൂപുരം ചാര്‍ത്തുന്നു മണി തിങ്കള്‍ നോയമ്പ് നോല്കുന്നു 
തിങ്കള്‍ നോയമ്പ് നോല്‍ക്കുന്നു


November 20, 2009

എനിക്ക് പാടാനൊരു

 

ചിത്രം : ഇവര്‍ വിവാഹിതരായാല്‍ (Ivar vivahitharaayaal)  
സംഗീതം : എം ജയചന്ദ്രന്‍ 
രചന : ഗിരീഷ്‌ പുത്തഞ്ചേരി 
പാടിയത് : സൈനോജ്  

എനിക്ക് പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്  
എനിക്ക് കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്, കിളിപെണ്ണ് (2 
തളിര്‍ കൂമ്പി നില്‍ക്കണ ഇവര്‍ അവള്‍ 
അമ്പിളിയുടെ കുമ്പിളിലൊരു പൊന്നു ചിരി കണ്ടാല്‍ 
ചൊക ചോക്കും ഒരു സുന്ദരി പെണ്ണ് 
( എനിക്ക് പാടാനൊരു  

പവിഴ മല്ലി മുല്ലയോ പാഴ് നിലാവിന്‍ അല്ലിയോ. 
മിഴികളാല്‍ മെനെഞ്ഞെടുത്ത കുഞ്ഞു മൈനയോ 
മഴ നനഞ്ഞ വര്‍ണ്ണമോ മാറ്ററിഞ്ഞ സ്വര്‍ണ്ണമോ 
മകരമഞ്ഞില്‍ ഊഞ്ഞാലാടും ആതിരേ വരൂ 
എനിക്കിനിയൊരു മണിക്കുരുമ്പിന്റെ മണി ചിറകടിയുടെ ചിരികാലം  
എനിക്ക് മാത്രമുണ്ടൊരു പെണ്ണ് 
( എനിക്ക് പാടാനൊരു 

അകില്‍ പുകഞ്ഞ സന്ധ്യയോ അഴകില്‍ നെ ഏന്തി രാത്രിയോ 
പറയുവാന്‍ മറന്നു പോയപാര്‍വണേന്ദുവോ 
നെരുകയുള്ള സ്വപ്നമോ വേനലിന്റെ രശ്മിയോ 
ഇരവില്‍ പാരിജാതരാജമല്ലിയോ
എനിക്കവളുടെ മൊഴി കുടമണി തുടി തുടിക്കും വെയില്‍ കാലം  
എനിക്ക് മാത്രമുണ്ടൊരു പെണ്ണ്


 

Tags: Jayasoorya, Bhama, Enikku paadaanoru

November 7, 2009

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല


ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലീ ഓണം വന്നൂ 
ചന്തയ്ക്കുപോയില്ല നേന്ത്രക്കാവാങ്ങീല 
എന്തെന്റെ മാവേലീ ഓണം വന്നൂ 
പന്തുകളിച്ചീലാ പന്തലുമിട്ടീലാ 
എന്തെന്റെ മാവേലീ ഓണം വന്നൂ 
അമ്മാവന്‍ വന്നീല സമ്മാനം തന്നീലാ 
എന്തെന്റെ മാവേലീ ഓണം വന്നൂ 
അച്ഛനും വന്നീലാ ആടകള്‍ തന്നീലാ 
എന്തെന്റെ മാവേലീ ഓണം വന്നൂ 
നെല്ലു പുഴുങ്ങീല തെല്ലുമുണങ്ങീലാ 
എന്തെന്റെ മാവേലീ ഓണം വന്നൂ 
പിള്ളേരും വന്നീല പാഠം നിറുത്തീല 
എന്തെന്റെ മാവേലീ ഓണം വന്നൂ 
കുഞ്ഞേലിപ്പെണ്ണിന്റെ മഞ്ഞികറുക്കുന്നു 
എന്തെന്റെ മാവേലീ ഓണം വന്നൂ 
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല 
എന്തെന്റെ മാവേലീ ഓണം വന്നൂ

November 6, 2009

കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ

കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2) 
പപ്പടം വേണം പായസം വേണം തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ 
തിര്യോണം തിര്യോണം മാവേലിത്തമ്പ്രാന്റെ തിര്യോണം (2) 
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2) 
ഊഞ്ഞാലേ ഊഞ്ഞാലേ തിര്യോണത്തിനങ്ങൂഞ്ഞാലേ (2) 
പപ്പടം വേണം പായസം വേണം തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ (2) 
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ കൊടകരയാറ്റില്‌ കരിതുള്ളി (2) 
കൂരിക്കറി, കൂരിക്കറി തിര്യോണത്തിനു കൂരിക്കറി 
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ

മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ


മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ മഞ്ഞക്കിളിയെ പിടിക്കാല്ലൊ, 
മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ ചപ്പും ചവറും പറിക്കാല്ലൊ. 
ചപ്പും ചവറും പറിച്ചാല്‍ പിന്നെ ഉപ്പും മുളകും തിരുമ്മാല്ലൊ. 
ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ- ചട്ടീലിട്ടു പൊരിക്കാല്ലൊ. 
ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ പച്ചിലവെട്ടിപൊതിയാല്ലൊ. 
പചിലവെട്ടിപ്പൊതിഞ്ഞാല്‍ പിന്നെ- തണ്ടന്‍ പടിക്കല്‍ ചെല്ലാല്ലൊ. 
തണ്ടന്‍ പടിക്കല്‍ ചെന്നാല്‍ പിന്നെ- കള്ളിത്തിരി മോന്താല്ലൊ. 
കള്ളിത്തിരി മോന്ത്യാല്‍ പിന്നെ അമ്മേം പെങ്ങളേം തല്ലാല്ലൊ. 
അമ്മേം പെങ്ങളേം തല്ലാല്ല്യാല്‍ പിന്നെ- കോലോത്തും വതില്ക്കല്‍ ചെല്ലാലൊ. 
കോലോത്തും വതില്ക്കല്‍ ചെന്നല്‍ പിന്നെ- കാര്യം കൊണ്ടിത്തിരി പറയാല്ലൊ 
കാര്യം കൊണ്ടിത്തിരി പറഞ്ഞാല്‍ പിന്നെ- കഴുമ്മെല്‍ കിടന്നങ്ങാടാല്ലൊ...

CyberJalakam

ജാലകം