
ചിത്രം : കാണാകണ്മണി (Kaanaakanmani)
സംവിധാനം : അക്കു അക്ബര്‍
സംഗീതം : ശ്യാം ധര്‍മന്‍
Released on: 2009-09-04
മുത്തേ മുത്തേ കിങ്ങിണി മുത്തെ
നിനക്കെന്നുമുറങ്ങീടാന്‍
ഒരു ചിപ്പിയാണീയമ്മ
കാല്‍തളയില്‍ കൈവളയില്‍ കിലു കിലെ നീ
കളിയാടി വരും നേരം
കാതോര്‍ത്തിരുന്നീയമ്മ
പിച്ച പിച്ച വയ്ക്കും കണ്മണിയെ
എന്‍ മിഴി തന്നിലെ കൃഷ്ണമണി നീയെ (2
(മുത്തേ
മഞ്ഞോലും പോലെ മനസ്സിന്‍ പുണ്യാഹം പോലെ
എന്നുയിരിന്‍ കുമ്പിളിലെ പുണ്യം നീയല്ലേ (2
മാറില്‍ നീയോ ചായും നേരം
മാനിന്‍ കുഞ്ഞായ് മാറും നേരം
വെള്ളിനിലാവാകുന്നെ ഞാനെന്നും
പയ്യെ ആരോമല്‍ വാവേ
ചിങ്കാര തെന്നലിന്‍ ചാമരം
വീശി വന്നോരോ രാവില്‍
ആതിര മഞ്ചമൊരുക്കിയിരുന്നു ഞാന്‍ ..
(മുത്തേ ...
കൈവല്യമല്ലേ വിഷുവിന്‍ കൈനീട്ടമല്ലേ
കന്നി വെയില്‍ കയ്യരുളും നാണ്യം നീയല്ലേ (2
വിണ്ണില്‍ നിന്നും മണ്ണില്‍ ചിന്നും
സമ്മാനം നീ ചെലിന്‍ തെല്ലേ
പൊന്‍മകളായ് ചേരും നാളല്ലേ
എന്നാനന്ദം നീയെ ....
പൂമാടി തട്ടിലെ പുഞ്ചിരി ചന്തമായ്
മിന്നും പൊന്നെ
നിന്നിളം ചുണ്ടിനോടോത്തിരി കൊഞ്ചി ഞാന്‍
(മുത്തേ ...

Tags : Jayaram , പദ്മപ്രിയ
Comments