
ചിത്രം : വെറുതെ ഒരു ഭാര്യ (Veruthe Oru Bhaarya)
സംവിധാനം : അക്കു അക്ബര്‍
സംഗീതം : ശ്യാം ധര്‍മന്‍
ഓംകാരം ശംഘില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വേണ്മലരേ
ഓരോരോ നാളും നീങ്ങുമ്പോള്‍
താനെ നീറുന്ന പെണ്‍മലരേ
ആരാരും കാണാതെങ്ങോ പോകുന്നു നീ
തൂമഞ്ഞിന്‍ കണ്ണീരെന്തേ വാര്‍ക്കുന്നുനീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ ...
(ഓംകാരം ..
തന്നെ താനേ നീയെന്നും നേദിക്കുന്നു നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലും നേരം
മാറാന്‍ കൈ നീട്ടും നേരം
അഴലിന്റെ തോഴിയെന്നാലും അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയെ
മിഴി തോരാതെന്നും നീ വെറുതെ
ആദിത്യന്‍ ദൂരെ തേരേറും മുന്പേ
കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ
(ഓംകാരം ...
ഇല്ലത്തമ്മേ നിന്മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീയാളുന്നില്ലേ കൂടെ
പൊള്ളും മൌനത്തിന്‍ മീതെ
ഉയിരിന്റെ പുണ്യമെന്നാലും
ഉരുകുന്ന വെണ്ണ നീയല്ലേ
പകലിങ്ങോ വിണ്ണില്‍ പോയ് മറയെ
ഇരുളെന്നും കണ്ണില്‍ വന്നണയെ ..
കയ്യെത്തും ദൂരെ തേനുണ്ടേന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിന്‍ കയ്പ്പോ കൂടുന്നില്ലേ (ഓംകാരം ..

Tags : Jayaram, Gopika
Comments