July 17, 2009

പിച്ച വച്ച നാള്‍ മുതല്‍ക്കു നീ

 

ചിത്രം : പുതിയ മുഖം (PUTHIYA MUKHAM) 
Casting : Prithviraj, Meeranandan, Bala, Priyamani  
സംഗീതം : ദീപക് ദേവ്


പിച്ച വച്ച നാള്‍ മുതല്‍ക്കു നീ  
എന്റെ സ്വന്തമെന്റെ സ്വന്തമായ്‌  
ആശ കൊണ്ടു കൂട് കൂട്ടി ഞാന്‍  
ഇഷ്ടം കൂടി എന്നും എന്നും (2  പിച്ച വച്ച നാള്‍)  

വീടൊരുങ്ങി  നാടോരുങ്ങി,  
കല്‍പ്പാത്തി തേരോരുങ്ങി  
പൊങ്കലുമായ് വന്നു പൌര്‍ണമ്മി  (2
ഇനി കുപ്പിവളയുടെ മേളം  
കാതില്‍ പാദസരത്തിന്റെ നാദം 
അഴകായ്‌ നീ തുളുംബുന്നു  
അതിലെന്‍ ഹൃദയം കുളിരുന്നു 
(പിച്ച വച്ച നാള്‍)
 
കോലമിട്ടു പൊന്‍പുലരി  
കോടമഞ്ഞിന്‍ താഴവരയില്‍  
മഞ്ഞലയില്‍ മാഞ്ഞു പോയി നാം  
ചുണ്ടില്‍ ചോരുന്നു ചെന്തമിഴ് ചിന്തു  
മാറില്‍ ചേരുന്നു മുത്തമിട്ടെന്തം 
മൃദു മൌനം മയങ്ങുന്നു  
അമൃതും തേനും കലരുന്നു
(പിച്ച വച്ച നാള്‍
 

July 16, 2009

മുത്തുമഴ കൊഞ്ചല്‍ പോലെ

 

ചിത്രം : ബിഗ്‌ ബി (Big B) 
Direction : Amal Neerad  
Casting : Mammootty, Manoj K jayan, Bala, Mamtha Mohandas


മുത്തുമഴ കൊഞ്ചല്‍ പോലെ 
തൊട്ടുരുമ്മും തെന്നല്‍ പോലെ 
നെഞ്ചിലോരോമല്‍ പാട്ടുമായ് 
എന്‍ മുന്നില്‍ വന്നതെന്തിനാ 
എന്നും എന്നുള്ളില്‍ തിരി നീട്ടി നില്‍ക്കുമഴകെ 
ഓഹോ ഓഹോ ഓഹോഹോ ഓഹോ  

മുത്തുമഴ കൊഞ്ചല്‍ പോലെ 
തൊട്ടുരുമ്മും തെന്നല്‍ പോലെ  
നെഞ്ചിലോരോമല്‍ പാട്ടുമായ് 
നിന്‍ മുന്നില്‍ വന്നതാണ് ഞാന്‍  
എന്നും എന്നുള്ളില്‍ തിരി നീട്ടി നില്‍ക്കുമഴകെ 

അറിയാതെന്‍ കനവില്‍ നീ 
കതിര്‍നിലാ  വിരല്‍ തോടും നേരം 
ശ്രുതി മീട്ടും വരജപമായ്‌ നീ 
മനസ്സിലെ സ്വരങ്ങളെ തേടും ഞാന്‍ 
മിഴിയില്‍ നിനവിനിതളായ് 
പ്രണയമെഴുതിയ താരദീപമേ 
അരികില്‍ കനകജാതിയായ്‌ ഒഴുകൂ നീ  
ഓഹോ ഓഹോ ഓഹോഹോ ഓഹോ 
(മുത്തുമഴ കൊഞ്ചല്‍ പോലെ

July 15, 2009

ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍

 

ചിത്രം : പ്രണയകാലം 

ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍ 
പുലരി തിളങ്ങി മൂകം 
ഇലകളില്‍ പൂക്കളില്‍ എഴുതി ഞാന്‍ 
ഇളവെയിലായ് നിന്നെ  
മേഘമായ് എന്‍  താഴ്‌വരയില്‍ 
താളമായ് എന്നാത്മാവില്‍ 
നെഞ്ഞിലാളും മണ്‍ചിരാതിന്‍ 
നാളം പോല്‍ നിന്നാലും നീ 
( ഒരു വേനല്‍ പുഴയില്‍

ഒരു കാറ്റു നീന്തി വന്നെന്നില്‍ 
പെയ്തു നിലക്ക് നീയെന്നും 
മഴ മയില്‍‌പീലി നീര്‍തും  പ്രിയ സ്വപ്നമേ 
പല വഴി മരങ്ങളായ്‌  നിനവുകള്‍ നില്‍ക്കെ 
കൊലുസണിയുന്ന നിലാവേ 
നിന്‍ പദതാളം വഴിയുന്ന വനവീഥി ഞാന്‍ ..... 
(ഒരു വേനല്‍ പുഴയില്‍
 
ചില വെന്‍തിര കൈകള്‍ നീളും ഹരിദാര്‍ദ്രതീരം 
പല ജന്മമായ്‌ മനം  തേടും മൃദുനിസ്വനം 
വെയിലഴകള്‍ പാകിയീ മന്ദാരത്തിന്‍ 
ഇലകള്‍ പൊതിഞ്ഞൊരു കൂട്ടില്‍ 
തപസ്സില്‍ നിന്നുണരുന്നു ശലഭം പോല്‍ നീ .... 
(ഒരു വേനല്‍ പുഴയില്‍

പാഴ്മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍

 
ചിത്രം : ഇവര്‍ വിവാഹിതരായാല്‍  

പാഴ്മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍  
ഈ നൊമ്പരകുളിര്‍ ചെണ്ട്മല്ലിക 
ചാഞ്ഞുറങ്ങും പോലെ  
മഴയുടെ മൈനെ, മിഴി നനയല്ലേ,  
മനസ്സുകള്‍ ദൂരെ ദൂരെയോ..  

ഇല പൊഴിഞ്ഞ സന്ധ്യ പോല്‍ ഈറനായി നാം
പകല്‍ മറഞ്ഞ പാതയില്‍ വെയില്‍ തിരഞ്ഞു നാം  
മനസ്സു നെയ്ത നൂലില്‍ ചിറകു ചേര്‍ക്കുമോ
ഒരു തലോടലായ്‌ മൌന യാത്രയില്‍  

ഒരു വസന്ത‌ കാലമീ മിഴിയില്‍ പൂക്കുമോ  
ഒരു പരാഗ രേണുവീ  ചിരിയില്‍ കാണുമോ  
ഇഴ പിരിഞ്ഞ വാക്കില്‍ മൊഴിയോതുങ്ങുമോ
ഇടറി നിന്നു പാടും ദേവദൂതികെ 

ആവണിപൊന്നൂഞ്ഞാല്‍


ചിത്രം : കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ 
രചന : എസ് നായര്‍ 
സംഗീതം : ബേണി ഇഗ്നെഷി‌സ് 
പാടിയത് : എം ജി ശ്രീകുമാര്‍ 

ആവണിപൊന്നൂഞ്ഞാല്‍ ആടിക്കാം നിന്നെ ഞാന്‍ 
ആയില്ല്യം കാവിലെ വെണ്ണിലാവേ 
പാതിരാ മുല്ലകള്‍ താലിപ്പൂ കൂടുമ്പോള്‍ 
പൂജിക്കാം നിന്നെ ഞാന്‍ പൊന്നു പോലെ 
മച്ചകവാതിലും താനേ തുറന്നൂ 
പിച്ചകപ്പൂമണം കാറ്റില്‍ നിറഞ്ഞൂ 
വന്നല്ലോ നീയെന്‍ പൂത്തുമ്പിയായ് 
(ആവണിപൊന്നൂഞ്ഞാല്‍ 

വെറുതെ വെറുതെ പരതും മിഴികള്‍ 
വേഴാമ്പലായ് നിന്‍ നട കാത്തു (2 
ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ 
മന്ദഹാസ പാല്നിലാപുഴ എന്റെ മാറിലലിഞ്ഞില്ലേ 
വര്‍ണ്ണങ്ങള്‍ വനവള്ളി കുടിലായീ 
ജന്മങ്ങള്‍ മലര്മണി കുട ചൂടി 
(ആവണിപൊന്നൂഞ്ഞാല്‍ 

വലംകാല്‍ പുണരും കൊലുസിന്‍ ചിരിയില്‍
വൈഡൂര്യ മായി താരങ്ങള്‍ (2 
നിന്‍ മനസ്സു വിളക്ക് വച്ചത് മിന്നലായി വിരിഞ്ഞില്ലേ 
പൊന്‍കിനാവുകള്‍ വന്നു നിന്നുടെ തങ്കമേനി പുണര്‍നില്ലേ 
നീയിന്നേന്‍ സ്വയവരവധുവല്ലേ 
നീരാടാന്‍ നമുക്കൊരു കടലില്ലേ 

Tags : Kottaram veettile appoottan Rajasenan, Beni Ignesius, S Ramesan Nair, M.G.Sreekumar Jayaram, Sruthi

July 14, 2009

സ്വപ്‌നങ്ങള്‍ കണ്ണെഴുതിയ

 
ചിത്രം : ഭാഗ്യദേവത  
Direction : സത്യന്‍ അന്തിക്കാട്‌  
Actors : ജയറാം, കനിഹ 
 
സ്വപ്‌നങ്ങള്‍ കണ്ണെഴുതിയ മത്സ്യ കന്യകേ  
സ്വര്‍ണ്ണ നൂലെറിഞൊരാള്‍ വല വീശിയോ  
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ (2)  
കായലോളമായ് നിന്നെ തേടിവന്നുവോ  
സഖി നീയും ഇണയാവാന്‍ കണി കണ്ടിരുന്നുവോ  

മാടത്തെ തത്തമ്മേ മാടപ്രാവേ  
നാളത്തെ പോരുകില്ലേ  
താളത്തില്‍ ചാഞ്ചാടും ഓളപൂവേ  
താല്‍ിപൂ മാലയ്ക്ക് നീയാളല്ലേ  

പൊന്നും മിന്നും മൂടാനില്ലെന്കിലും 
കൊന്നപൂവല്ലേ നീയെന്നും മുന്നില്‍ ..  
ഓഹോ ഓഹോ ഓഹോഹോ ഓഹോ (2)  
കതിരുലഞ്ഞ പോലെ പുതുപാടമായി നീ  
രസമണിഞ്ഞ പോലെ പുതു ശോഭയേകി നീ 
കല്യാണപെണ്ണായ്‌ നീ മാറും നാളോ  
നെല്ലോലതീരത്തായെതുമ്പോഴോ  
നെഞ്ചിനുള്ളിലാരോ ഉള്ളില്‍ ആരാരോ  
മോന്ചോടെ മോന്ചോടെ കൊഞ്ചുന്നില്ലേ 
(സ്വപ്‌നങ്ങള്‍...)  

പാലും തേനും ചുണ്ടില്‍ ചാലിച്ചില്ലേ  
പുന്നാരം നീ പെയ്യും നേരത്ത്തല്ലാം  
ഓഹോ ഓഹോ ഓഹോഹോ ഓഹോ (2) 
കളകളങ്ങലോടെ കളിയോടെ നിന്നിനോ  
കടവിലൊന്നു കൂടാന്‍ കൊതി കൂടി നിന്നിനോ  
ആഹ ആലാട്ടെലാടുന്നോ മോഹം താനേ 
ആറാടി കൂടുന്നോ ദാഹം മെല്ലെ  
ചൊല്ലുന്നില്ലേ ആരോ ചോല്ലുന്നാരാരോ  
നീയല്ല്ലേ നീയല്ലേ പെണ്ണിന്‍ നാഥന്‍ (സ്വപ്‌നങ്ങള്‍ )


July 12, 2009

ചീര പൂവുകള്‍ക്കുമ്മ കൊടുക്കണ

 
ചിത്രം : ധനം (Dhanam) 
Music Director : Raveendran  
Raaga : Yamuna Kalyani  
Lyricist(s) : PK Gopi 
Director : Sibi Malayil 
Banner : Chandrakanth Films 
Producer : Ramachandran M M 
Actors : Mohanlal, Murali, Thilakan, Nedumudi Venu, Charmila, Kaviyoor Ponnamma 
Editor : Bhoominathan L 
Screen Play, Story, Dialogs : Lohithadas  
Art Direction : Krishnankutty 

ചീര പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളെ (2) 
തെന്നലറിയാതെ അണ്ണാരക്കണനറിയാതെ 
വിങ്ങിക്കാരായണ കാണാപൂവിന്റെ 
കണ്ണീരൊപ്പാമൊ 
ഊഞ്ഞാലാട്ടിയുറക്കാമോ.. 
(ചീര പൂവുകള്‍ക്കുമ്മ)

തെക്കേമുറ്റത്തെ മുത്തങ്ങപുല്ലില്‍ 
മുത്തിയുരുമമിയുരുമമിയുരുമ്മിയിരിക്കണ 
പച്ചക്കുതിരകളെ (2) 
വെറ്റില നാമ്പ് മുറിക്കാന്‍ വാ 
കസ്തൂരി ചുണ്ണാമ്പ് തേക്കാന്‍ വാ 
കൊച്ചരി പല്ലു മുറുക്കി ചുവക്കുമ്പോള്‍ 
മുത്തശ്ശിയമ്മയെ കാണാന്‍ വാ 
(ചീര പൂവുകള്‍ക്കുമ്മ) 

മേലെവാര്യത്തെ പൂവാലിപയ്യു 
നക്കിതുടച്ചു മിനുക്കിയോരുക്കണ കുട്ടിക്കുറൂമ്പുകാരി .... (2) 
കിങ്ങിണി മാല കിലുക്കാന്‍ വാ 
കിന്നരി പുല്ലു പറിക്കാന്‍ വാ 
തൂവെള്ളി കിണ്ടിയില്‍ പാലു പതയുമ്പോള്‍ 
തുള്ളി കളിച്ചു നടക്കാന്‍ വാ 
(ചീര പൂവുകള്‍ക്കുമ്മ) 

Tags : cheerpoovukal, siby malayil, lohithadas, raveendran, p k gopi Tags : Cheerapoovukal, Raveendran, Yamuna Kalyani, PK Gopi, Sibi Malayil, Chandrakanth Films, Ramachandran M M, Mohanlal, Murali, Thilakan, Nedumudi Venu, Charmila, Kaviyoor Ponnamma, Bhoominathan L, Lohithadas Krishnankutty

കുഴലൂതും പൂന്തെന്നലെ

ചിത്രം : ഭ്രമരം (Bhramaram) കുഴലൂതും പൂന്തെന്നലെ മഴനൂല്‍ ചാര്‍ത്തി കൂടെ വരുമോ (2) കുറുമൊഴി മുല്ല മാല കോര്‍ത്തു സൂചിമുഖി കുരുവീ മറുമൊഴി എങ്ങോ പടിടുന്നൂ കള്ളിപൂങ്കുയില്‍ ചിറകടി കേടു തകധിമി പോലെ Tags : blessy, mohanlal, bhoomika, mohan sithara,

CyberJalakam

ജാലകം