
ചിത്രം : പ്രണയകാലം
ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍
പുലരി തിളങ്ങി മൂകം
ഇലകളില്‍ പൂക്കളില്‍ എഴുതി ഞാന്‍
ഇളവെയിലായ് നിന്നെ
മേഘമായ് എന്‍ താഴ്‌വരയില്‍
താളമായ് എന്നാത്മാവില്‍
നെഞ്ഞിലാളും മണ്‍ചിരാതിന്‍
നാളം പോല്‍ നിന്നാലും നീ
( ഒരു വേനല്‍ പുഴയില്‍
ഒരു കാറ്റു നീന്തി വന്നെന്നില്‍
പെയ്തു നിലക്ക് നീയെന്നും
മഴ മയില്‍പീലി നീര്‍തും പ്രിയ സ്വപ്നമേ
പല വഴി മരങ്ങളായ് നിനവുകള്‍ നില്‍ക്കെ
കൊലുസണിയുന്ന നിലാവേ
നിന്‍ പദതാളം വഴിയുന്ന വനവീഥി ഞാന്‍ .....
(ഒരു വേനല്‍ പുഴയില്‍
ചില വെന്‍തിര കൈകള്‍ നീളും ഹരിദാര്‍ദ്രതീരം
പല ജന്മമായ് മനം തേടും മൃദുനിസ്വനം
വെയിലഴകള്‍ പാകിയീ മന്ദാരത്തിന്‍
ഇലകള്‍ പൊതിഞ്ഞൊരു കൂട്ടില്‍
തപസ്സില്‍ നിന്നുണരുന്നു ശലഭം പോല്‍ നീ ....
(ഒരു വേനല്‍ പുഴയില്‍
Comments