December 4, 2010

മരാളികേ മരാളികേ..

ചിത്രം : അഴകുള്ള സെലീന (1973)
സങ്ങേതം : കെ ജെ യേശുദാസ്‌
രചന : വയലാര്‍
ഗായകന്‍ : കെ ജെ യേശുദാസ്‌


മരാളികേ മരാളികേ..
മാനത്തെ മാലാഖ ഭൂമിയില്‍
വളര്‍ത്തും മരാളികേ..
മധുരത്തില്‍ പൊതിഞ്ഞൊരു
രഹസ്യം ഒരു രഹസ്യം..
.
സ്വര്‍ണ്ണ നൂല്‍ വല വീശിപ്പിടിയ്ക്കും നിന്നെ
സ്വപ്നമാം പൊയ്കയില്‍ ഞാന്‍ വളര്‍ത്തും..
നീ കുളിയ്ക്കും കടവിന്നരികില്‍
അരികില്‍ നിന്‍ അരികില്‍..
നിന്‍ സ്വര്‍ഗ്ഗ സൗന്ദര്യം ആസ്വദിയ്ക്കാന്‍
ഒരു ചെന്താമരയായ് ഞാന്‍ വിടരും..
ആ ....
മരാളികേ.. മരാളികേ..

മിന്നുനൂല്‍ കഴുത്തില്‍ ചാര്‍ത്തും സ്ത്രീധനം
എന്‍ മനോരാജ്യങ്ങളായിരിയ്ക്കും..
നീ ഉറങ്ങും കടവിന്നരികില്‍
അരികില്‍ നിന്‍ അരികില്‍..
നിന്‍ ദിവ്യതാരുണ്യം വാരിപ്പുണര്‍ന്നൊരു
പൊന്നോളം ആയി ഞാന്‍ ഒഴുകി വരും..
ആ ....
മധുരത്തില്‍ പൊതിഞ്ഞൊരു രഹസ്യം
ഒരു രഹസ്യം ..
മരാളികേ മരാളികേ..

പാടുവാന്‍ മറന്നുപോയ്...

ചിത്രം : അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം / 1989)
സംഗീതം : കോഴിക്കോട് യേശുദാസ്
ഗാനരചന : ജോസഫ് ഒഴുകയില്‍
ഗായകന്‍ : കെ ജെ യേശുദാസ്‌

പാടുവാന്‍ മറന്നുപോയ്...
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍...
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

അപസ്വരമുതിരും ഈ മണിവീണ തന്‍
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..

എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
കരളില്‍ വിതുമ്പുമെന്‍
മൌന നൊമ്പരം ശ്രുതിയായ്....

പാടുവാന്‍ മറന്നുപോയ്...
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍...
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...
 

ഏതോ കിളി നാദം എന്‍ കരളില്‍

ചിത്രം : മഹസ്സര്‍
രചന : ഹരി കുടപ്പനക്കുന്ന്
സംഗീതം : രവീന്ദ്രന്‍
പാടിയത് : യേശുദാസ്


ഏതോ കിളി നാദം എന്‍ കരളില്‍..
മധുമാരി പെയ്തു..
ആരാഗ മാധുരി ഞാന്‍ നുകര്ന്നൂ
അതിലൂറും മന്ത്രമാം ശ്രുതിയില്‍
അറിയാതെ പാടീ പാടീ പാടീ... (ഏതോ)

ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍
പൂ ചൂടും ഗ്രാമ ഭൂവില്‍...
പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും
കൈതപ്പൂപ്പോലെ (ഇടവ )
ആരെയോ തിരയുന്ന സഖിയും
പാതയില്‍ ഇടയുന്ന മിഴിയും
ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ )

കനവിന്‍ പാതയില്‍ എത്ര ദിനങ്ങള്‍
നോക്കിയിരുന്നു എന്റെ പൂമുഖത്തില്‍...
ചേക്കേറാന്‍ എത്തിടുന്നൊരു ചൈത്ര മാസ പൈന്കിളിയെപ്പോലെ
വന്നവള്‍ മനസ്സില്‍ പകര്ന്നു
പ്രണയമാം തേനോലും മൊഴിയും
ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ )

എന്റെ സുന്ദര സ്വപ്നമയൂരമേ

ചിത്രം : അശ്വതി
രചന : പി ഭാസ്കരന്‍
സംഗീതം : ദക്ഷിണമൂര്‍ത്തി
പാടിയത് : യേശുദാസ്


എന്റെ സുന്ദര സ്വപ്നമയൂരമേ
നിന്റെ പീലികള്‍ പൊഴിഞ്ഞല്ലോ
എന്റെ മോഹമരാളമേ നിന്റെ
വര്‍ണ്ണച്ചിറകുകള്‍ കരിഞ്ഞല്ലോ (എന്റെ)


ആടുവാന്‍ വല്ലാതെ മോഹിച്ചൂ - പക്ഷേ
അരങ്ങത്തു വന്നപ്പോള്‍ നിലം പതിച്ചു.
പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു
പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു
പാവം നിന്‍ കണ്ഠം വിറങ്ങലിച്ചു (എന്റെ)

മനസ്സിന്‍ സങ്കല്പ മായികലീലയാല്‍
മനുഷ്യനെടുക്കുന്നൂ ദശാവതാരം
കൃമിയായ്, മൃഗമായ്, നരനായ് - പലപല
ചപലരൂപിയായ് - ഒടുവില്‍ ഖല്‍ക്കിയായ് (എന്റെ)

എന്റെ സുന്ദരസ്വപ്ന സാമ്രാജ്യങ്ങൾ

ചിത്രം : ദേവദാസ്
രചന : പി ഭാസ്കരന്‍
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്
 
എന്റെ സുന്ദരസ്വപ്ന സാമ്രാജ്യങ്ങൾ
എല്ലാം എനിക്കിന്നു പുല്ല്‌ പുല്ല്‌
(എന്റെ...)

സ്വർഗ്ഗവും നരകവും മോക്ഷവും സൗഖ്യവും
ദുഃഖവും ദുരിതവും പുല്ല്‌ എനിക്ക്‌ പുല്ല്‌
നീളുന്ന നിഴലും അഴലും ദാഹവും
കാളും വിശപ്പും പുല്ല്‌
(എന്റെ...)

മാനവജീവി തൻ കണ്ണിൻ ദുഃഖമാം
മാരീചൻ മാനായി മാറി
സുഖമെന്ന മാനിനെത്തേടി എന്റെ
ജനനം മുതൽക്കേ ഞാനോടി
(എന്റെ...)

നിന്നെക്കൊന്നു ഞാൻ തിന്നുമെന്നോതി
പിന്നിൽ വരുന്നവനാര്‌ ആര്‌
നായാട്ടുനായയെപ്പോലെ തന്റെ
വായ പൊളിക്കുന്നവനാര്‌
(എന്റെ...)

പീലിയേഴും വീശി വാ..

ചിത്രം : പൂവിനു പുതിയ പൂന്തെന്നല്‍
രചന : ബിച്ചുതിരുമല
സംഗീതം : കണ്ണൂര്‍ രാജന്‍
പാടിയത് : ചിത്ര


പീലിയേഴും വീശി വാ..
സ്വരരാഗമാം മയൂരമേ (2)
ആയിരം വര വര്‍ണ്ണങ്ങള്‍ (2)
ആടുമീ ഋതു സന്ധ്യയില്‍
(പീലിയേഴും...)

മാധവം മദനോത്സവം
വാഴുമീ വന വീഥിയില്‍ (2)

പാടൂ നീ രതി ജതിയുടെ താളങ്ങളില്‍
തേടൂ നീ ആകാശ ഗംഗകള്‍
(പീലിയേഴും..)

September 17, 2010

ലോകം മുഴുവന്‍ സുഖം പകരാനായ്

ചിത്രം : സ്നേഹദീപമേ മിഴി തുറക്കു (1972)
സംഗീതം : പുകഴേന്തി
രചന : പി ഭാസ്കരന്‍
ഗായിക : എസ്‌ ജാനകി ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴിതുറക്കൂ - ലോകം മുഴുവന്‍
കദനനിവാരണ കനിവിന്‍ ഉറവേ
കാട്ടിന്‍ നടുവില്‍ വഴിതെളിക്കൂ - ലോകം മുഴുവന്‍

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീര്‍പ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ് തണലായ് ദിവ്യൌഷധിയായ്
താതാ നാഥാ കരം പിടിക്കൂ - ലോകം മുഴുവന്‍

പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനചരനില്‍
ജീവബിന്ദുവിന്നമൃതം തൂകിയ
ലോകപാലകാ ജഗദീശാ
ആനന്ദത്തിന്‍ അമൃതകിരണമായ്
അന്ധകാരമിതില്‍ അവതരിക്കൂ - ലോകം മുഴുവന്‍

ചാംചച്ച ചൂംചച്ച ചുമ്മരച്ചച്ചാചാ

ചിത്രം : ലവ് ഇന്‍ സിംഗപൂര്‍
രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍
സംഗീതം : ശങ്കര്‍ ഗണേഷ്‌


ചാംചച്ച ചൂംചച്ച ചുമ്മരച്ചച്ചാചാ
ചാംചച്ച ചൂംചച്ച ചുമ്മരച്ചച്ചാചാ

ഒരുമുത്തം മണിമുത്തം പുളകത്തിന്‍ സമ്മാനം
എന്നെന്നും എന്‍ ചുണ്ടില്‍ തരൂ നീ
ചെഞ്ചൊടിയില്‍ പതയുന്ന അമൃതുണ്ണാനെന്നുള്ളില്‍
കൊതിയുണ്ടേ രാമാഹരേ
ചാംചച്ച.............

ചിരിച്ചുചിരിച്ചു നീലവാനം കൈനീട്ടും
കാല്‍ച്ചിലമ്പിളക്കി സാഗരം കൈകൊട്ടും
അവരൊന്നിക്കുമോ എന്നുപുഷ്പിക്കുമോ(2)
എന്റെ സ്വപ്നങ്ങള്‍ കൃഷ്ണാഹരേ......
ചാംചച്ച.............


പറന്നുപറന്നു നീലഭൃംഗം ചൂടേറ്റി
ആ വിരിഞ്ഞ പൂവിലുറഞ്ഞുനിന്ന തേനുണ്ടു
അതുകണ്ടെന്നാലും കാമനമ്പെയ്താലും
പനികൊള്ളേണ്ട ദേവാഹരേ..........
ചാംചച്ച..........

ദൂരേ മാമലയില്‍ പൂത്തൊരു ചെമ്പകത്തിന്‍

ചിത്രം : വീണ്ടും (1986)
സംഗീതം : ഔസേപ്പച്ചന്‍
രചന : ഷിബു ചക്രവര്‍ത്തി
ഗായകന്‍ : കെ ജെ യേശുദാസ്‌ ദൂരേ മാമലയില്‍ പൂത്തൊരു ചെമ്പകത്തിന്‍
പൂവാകെ നുള്ളി പൂമാല കോര്‍ക്കുന്നതാരോ
ആരോ ആവണിത്തിങ്കളോ..
(ദൂരേ മാമലയില്‍..)

ഉലയാത്ത പൂനിലാ പൂന്തുകിലാല്‍
ഉടലാകെ മൂടിയ പെണ്‍കിടാവേ
മാനത്തെവീട്ടിലെ മാണിക്യ മൊട്ടല്ലെ
താഴത്തു നീയും വായോ.. വായോ..
(ദൂരേ മാമലയില്‍..)

മുകിലിന്റെ ആശ്രമവാടികളില്‍
കളിയാടും മാനിനെ കൊണ്ടുതരാമോ
താഴത്തു വെയ്ക്കാതെ താമരക്കണ്ണനു
താരാട്ടു ഞാന്‍ പാടാം പാടാം..
(ദൂരേ മാമലയില്‍..)

അനുരാഗിണീ ഇതാ എന്‍

ചിത്രം : ഒരുകുടക്കീഴില്‍
രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ജോണ്‍സണ്‍
പാടിയത് : യേശുദാസ്


അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ .. (അനുരാഗിണി )

കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2)
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ.. മമ മോഹം നിയറിഞ്ഞു (2) ( അനുരാഗിണി)

മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ (2)
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ (2) (അനുരാഗിണി)

തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ

ചിത്രം : ഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്‌
രചന : ബിച്ചു തിരുമല
സംഗീതം : ശ്യാം
പാടിയത് : യേശുദാസ് , ശ്യാം 
തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ
മിഴിക്കുടങ്ങളില്‍ ഒരഴകു പോലെ വാ
വസന്തകാല ജാലലോലയായി കന്നിപ്പെണ്ണിന്‍ ചെല്ലച്ചുണ്ടില്‍
കള്ളച്ചിരിയുമായി വാ കുഞ്ഞിക്കുളിരു നുള്ളി വാ

ശ്രുതിക്കിടാക്കളേ പറന്നുയര്‍ന്നു വാ ചുടിത്തടങ്ങളില്‍ ഒരമൃതമായി വാ

സുഗന്ധവാഹിയായ തെന്നലിന്‍ പള്ളിത്തേരില്‍ തുള്ളിത്തുള്ളി
മുട്ടിച്ചിരി ചൊരിഞ്ഞു വാ ചിട്ടസ്വരം ഉയിര്‍ന്നു വാ

കായാമ്പൂവല്ലോ കരയാമ്പൂവല്ലോ നീലം ചോരും നയനങ്ങള്‍ രണ്ടും

താരമ്പന്‍ തൊല്‍ക്കും പുളിനങ്ങള്‍ രണ്ടും പൂരം തീരും മിഴിരണ്ടും വീണ്ടും
മനസ്സൊരു മഞ്ഞുനീര്‍ക്കണം അതില്‍ ഇവള്‍ ബിംബമാകണം (2)
(ഡൂ) ഒരോ നാളും ഒരോ രാവും ഓരോരോ ലഹരിയല്ലയോ
മണ്ണില്‍ ജന്മം സഫലമല്ലയോ
( തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ


കണ്മൂടിയാലും കനവേനിന്‍രൂപം കാണുമ്പോഴോ കുളുര്‍ മണ്ണില്‍ മാത്രം

മൊസാന്തപ്പൂവേ വാസന്തിക്കാറ്റില്‍ നീയെന്നുള്ളില്‍ ഉന്മാദം പോലെ
മനസ്സൊരു മൗനമണ്ഡപം അതില്‍ ഇതു പ്രേമ നാടകം (2)
സൂത്രാധാരാ പാത്രങ്ങള്‍ നിന്‍ നൂലില്‍ നടനം ആടിടും
പാവം ഞാലി തിരികള്‍ അല്ലയോ
(തുടര്‍ക്കിനാക്കളില്‍

ദൂരെ ദൂരെ സാഗരം തേടി

ചിത്രം : വരവേല്‍പ്പ്
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : ജോണ്‍സണ്‍
പാടിയത് : യേശുദാസ്


ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻ നാളം
ഈറനാം നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും (2)
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻ നാളം


മഴനീർത്തുള്ളിയെ മുത്തായ് മാറ്റും

നന്മണിച്ചിപ്പിയെ പോലെ
നന്മണിച്ചിപ്പിയെ പോലെ (മഴനീർ...)
നറുനെയ് വിളക്കിനെ താരകമാക്കും
സാമഗാനങ്ങളെ പോലെ
സാമഗാനങ്ങളെ പോലെ
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻ നാളം

ആശാകമ്പളം താമര നൂലാൽ

നെയ്യുവതാരാണോ
നെയ്യുവതാരാണോ(ആശാകംബളം..)
ഒരു സാന്ത്വനത്തിന്റെ മൗനമോ
ഒരു സാന്ത്വനത്തിന്റെ മൗനമോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ (ദൂരെ ദൂരെ ....)

ഉണരൂ വേഗം നീ സുമറാണീ

ചിത്രം : മൂടല്‍ മഞ്ഞ് (1970)
സംഗീതം : ഉഷ ഖന്ന
രചന : പി ഭാസ്കരന്‍
ഗായിക : എസ് ജാനകി


ആ..ആ..ആ..
ഉണരൂ വേഗം നീ സുമറാണീ വന്നൂ നായകന്‍..
പ്രേമത്തിന്‍മുരളീ ഗായകന്‍..
മലരേ.. തേന്‍ മലരേ മലരേ..

വന്നൂ പൂവണി മാസം.. ഓ..
വന്നൂ പൂവണിമാസം വന്നൂ സുരഭില മാസം
തന്‍ തംബുരു മീട്ടി കുരുവീ താളം കൊട്ടീ അരുവീ
ആശദളം ചൂടി വരവായി ശലഭം വന്നുപോയ്
ആനന്ദ ഗീതാ മോഹനന്‍..
മലരേ.. തേന്മലരേ മലരേ..

മഞ്ഞലയില്‍ നീരാടീ മാനം പൊന്‍ കതിര്‍ ചൂടി
പൂമ്പട്ടു വിരിച്ചൂ‍ പുലരീ പനിനീര്‍വീശി പവനന്‍
കണ്ണില്‍ സ്വപ്നവുമായ് കാണാനായ് വന്നു കാമുകന്‍
കാടാകെ പാടും ഗായകന്‍
മലരേ.. തേന്മലരേ മലരേ..

നീ മധു പകരൂ.. മലര്‍ ചൊരിയൂ

ചിത്രം : മൂടല്‍ മഞ്ഞ് (1970)
സംഗീതം : ഉഷ ഖന്ന
രചന : പി ഭാസ്കരന്‍
ഗായകന്‍ : കെ ജെ യേശുദാസ്


ആ.. ആ... ആ..
നീ മധു പകരൂ.. മലര്‍ ചൊരിയൂ..
അനുരാഗ പൌര്‍ണമിയെ...
നീ മായല്ലേ.. മറയല്ലേ...
നീല നിലാവൊലിയെ..
(നീ മധു പകരൂ..)

മണി വിളക്ക് വേണ്ട.. മുകില്‍ കാണേണ്ട..
ഈ പ്രേമസല്ലാപം..
കളി പറഞ്ഞിരിക്കും.. കിളി തുടങ്ങിയല്ലോ..
അനുരാഗ സംഗീതം..
ഇരു കരളുകളില്‍ വിരുന്നു വന്നു..
മായാത്ത മധുമാസം..
നീ മായല്ലേ.. മറയല്ലേ..
നീല നിലാവൊലിയെ..
(നീ മധു പകരൂ..)

മാനം കഥ പറഞ്ഞു.. താരം കേട്ടിരുന്നു..
ആകാശ മണിയറയില്‍..
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍..
ഞാന്‍ ചോരനായി കടന്നു..
ഉടലറിയാതെ ഉലകറിയാതെ..
നിന്‍ മാനസം കവര്‍ന്നു..
നീ മായല്ലേ.. മറയല്ലേ.. നീല നിലാവൊലിയെ...
(നീ മധു പകരൂ..)

മാമാങ്കം പലകുറി കൊണ്ടാടി

ആല്‍ബം : വസന്ത ഗീതങ്ങള്‍ (1984)
സംഗീതം : രവീന്ദ്രന്‍
ഗാനരചന : ബിച്ചു തിരുമല
ഗായകന്‍ : കെ. ജെ. യേശുദാസ് 


മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണല്‍ത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ..
(മാമാങ്കം..)

അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്‌തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്‌ക്കു ചിന്തേരിടാന്‍
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളെ പറയു..
(മാമാങ്കം..)

സാമൂരിക്കോലോത്തെ മേല്‍ക്കോയ്‌മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്‌ക്കരങ്ങേറുവാന്‍
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു..
(മാമാങ്കം..)

വെള്ളിനക്ഷത്രമേ നിന്നെ നോക്കി

ചിത്രം : രമണന്‍ (1967)
സംഗീതം : കെ രാഘവന്‍
രചന : ചങ്ങമ്പുഴ
ഗായകന്‍ : കെ പി ഉദയഭാനു 


വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളി തുളുംബുകയല്ലേ...
മാമകചിത്തില്‍ അന്നും ഇല്ല
മാദക വ്യമോഹമോന്നും....

കണ്ണീര്‍ കണികകള്‍ മാത്രം
തിങ്ങും ഇന്നെന്‍റെ യാചനപാത്രം..
(കണ്ണീര്‍...)
ഈ തുച്ച ജീവിതസ്മേരം
മായാന്‍ അത്രമേല്‍ ഇല്ലിനി നേരം..(ഈ തുച്ച..)
(വെള്ളിനക്ഷത്രമേ..)

വിസ്തൃത ഭാഗ്യ തണലില്‍
എന്നെ വിസ്മരിചെക്ക് നീ മേലില്‍..
(വിസ്തൃത.)
ഞാന്‍ ഒരധകൃതനല്ലേ എന്റെ
സ്ഥാനവും നിസ്സാരമല്ലേ..(ഞാന്‍...)
(വെള്ളിനക്ഷത്ര..)

എന്റെ എല്ലാമെല്ലാം അല്ലേ

ചിത്രം : മീശ മാധവന്‍ (2002)
സംഗീതം : വിദ്യാസാഗര്‍
രചന : ഗിരീഷ്‌ പുത്തഞ്ചേരി
ഗായകന്‍ : കെ ജെ യേശുദാസ്‌, സുജാത 


എന്റെ എല്ലാമെല്ലാം അല്ലേ..
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ
പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..
(എന്റെ..)
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമുത്തേ
പിണങ്ങാനെന്താണെന്താണു
ഹോയ് ഹോയ് ഹോയ് ഹോയ്..
മിനുങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്
(എന്റെ എല്ലാമെല്ലാം..)

മിന്നാമിന്നും തൂലാമിന്നല്‍ മിന്നാരം ഞാന്‍ കോര്‍ക്കാം..
വിയർത്തിരിക്കുമ്പം വീശിത്തണുക്കാന്‍
മേഘവിശറിയും തീര്‍ക്കാം..
മൂന്നാറിലെ മൂവന്തിയില്‍ മുത്താരമായ് മാറാം..
മുല്ലനിലാവത്ത് മിന്നുമരുവിയാല്‍
മുത്തരഞ്ഞാണം തീര്‍ക്കാം..
നിന്നോടു മിണ്ടില്ല ഞാന്‍
നിന്നോടു കൂട്ടില്ല ഞാന്‍.. (നിന്നോടു..)
കരളിലെ കള്ളലെ നീയല്ലേ..
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്..
(എന്റെ എല്ലാമെല്ലാം..)

ഇല്ലാവെയില്‍ ചില്ലാടയാല്‍ പൊന്മാറിടം മൂടാം..
മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ
വെറ്റിലചെല്ലം തേടാം..
കാണാകോണില്‍ കത്താന്‍ നില്‍ക്കും
കാര്‍ത്തികതാരം വാരാം..
കാതില്‍ മിനുങ്ങും കമ്മലിനുള്ളിലെ
കല്ലു പതിക്കാന്‍ പോരാം..
നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍..
നിന്‍ ചുണ്ടില്‍ മുത്തില്ല ഞാന്‍.. (നിന്‍..)
കനവിലെ കള്ളന്‍ ഞാനല്ലേ..
(എന്റെ എല്ലാമെല്ലാം.

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ

ചിത്രം : ആരണ്യകം (1988)
സംഗീതം : രഘുനാഥ്‌ സേഠ്‌
രചന : ഓ എന്‍ വി കുറുപ്പ്‌
ഗായകന്‍ : കെ ജെ യേശുദാസ്‌ 

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ?
കുളിര്‍പകര്‍ന്നു പോകുവതാരോ?
തെന്നലോ തേന്‍ തുമ്പിയോ ?
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ?
ഓ..

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ
ചാന്തു തൊട്ടതു പോലെ..
(കന്നി പൂങ്കവിളില്‍..)

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
പൂവു ചാര്‍ത്തിയ പോലെ..
(കന്നി പൂങ്കവിളില്‍..)

ഒളിച്ചിരിക്കാന്

ചിത്രം : ആരണ്യകം (1988)
സംഗീതം : രഘുനാഥ്‌ സേഠ്‌
രചന : ഓ എന്‍ വി കുറുപ്പ്‌
ഗായിക : കെ എസ്‌ ചിത്ര 


ഒളിച്ചിരിക്കാന്‍.....
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
മ്മ്ഹ്ഹ്ഹ്‌.....
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ
ഇനിയും കിളിമകള്‍ വന്നില്ലേ

കൂഹൂ..... കൂഹൂ.....
കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം
കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം
കുറുമ്പു കാട്ടി
കുറുമ്പു കാട്ടി പറന്നുവോ നീ
നിന്നൊടു കൂട്ടില്ലാ
ഓലഞ്ഞാലീ പോരൂ.....
ഓലഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ

എണ്റ്റെ മലര്‍ത്തോഴികളേ
എണ്റ്റെ മലര്‍ത്തോഴികലേ മുല്ലേ മൂക്കൂറ്റീ
എന്തേ ഞാന്‍ കഥ പറയുമ്പോള്‍
മൂളി കേല്‍ക്കാത്തൂ
തൊട്ടവാടീ നിന്നെ.....
തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ.....

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ

പൂവല്ലാ പൂന്തളിരല്ലാ..

ചിത്രം : കാട്ടുപോത്ത്‌ (unreleased-1981)
സംഗീതം : ജെറി അമല്‍ദേവ്‌
രചന : പി ഭാസ്കരന്‍
ഗായകന്‍ : കെ ജെ യേശുദാസ്‌ 

പൂവല്ലാ പൂന്തളിരല്ലാ..
മാനത്തെ മഴവില്ലല്ലാ..
മണ്ണിലേക്കു വിരുന്നു വന്ന
മധുചന്ദ്രലേഖാ ഇവള്‍..
എന്‍ മനസ്സിന്‍ തന്ത്രികള്‍മീട്ടും
വീണാഗായികാ..
ഇവള്‍ വീണാഗായികാ..
(പൂവല്ലാ..)

തെനവിളയും പൊന്‍ വയലല്ലാ..
തെന്മലതന്‍ ചെറുതേനല്ലാ..
എന്റെ കണ്ണിനു ദര്‍ശനമേകിയ
മായാരൂപിണി ഇവള്‍..
എന്റെ കണ്ണിന്‍ മുന്നില്‍ പെട്ടാല്‍
മധുരോന്മാദിനി..
ഇവള്‍ മധുരോന്മാദിനി
(പൂവല്ലാ..)

മാമലതന്‍ പൂമയിലല്ലാ..
മണക്കുന്ന ചന്ദനമല്ലാ..
മാമകാശാവാനിലുദിച്ചൊരു
സൌഭാഗ്യതാരം ഇവള്‍..
പ്രേമനൌകയില്‍ ഞാനിറങ്ങിയ
സങ്കല്‍പ്പ തീരം.. സങ്കല്‍പ്പ തീരം..
(പൂവല്ലാ..)

കളിപറയും കാട്ടാറല്ലാ..
കൈനാറിപ്പൂമണമല്ലാ..
കാത്തുകാത്തെന്‍ കയ്യില്‍ കിട്ടിയ
കൈവല്യധാമം ഇവള്‍..
പൂത്തു ജീവിതമരുവില്‍ പൊന്തിയ
സ്വര്‍ഗ്ഗീയാരാമം.. സ്വര്‍ഗ്ഗീയാരാമം..
(പൂവല്ലാ..)

ഒന്നാം കുന്നിന്മേലേ..

 ചിത്രം : മുഖമുദ്ര (1992)
സംഗീതം : മോഹന്‍ സിതാര
രചന : ഓ എന്‍ വി കുറുപ്പ്
ഗായകന്‍ : കെ ജെ യേശുദാസ്‌ ഒന്നാം കുന്നിന്മേലേ..
പൊന്നും പൊട്ടും ചാര്‍ത്തി.. (ഒന്നാം..)
ഒന്നിച്ചോണം കാണാന്‍.. ഉണ്ണിപ്പൂക്കള്‍ വന്നേ..
ഒന്നിച്ചൂഞ്ഞാലാടി കുട്ടിക്കാലത്തിന്‍..
കുഞ്ഞിച്ചന്തങ്ങള്‍..
(ഒന്നാം..)

ആമ്പല്‍പ്പാടം നീളേ.. ആരോ നീന്തുന്നൂ..
കന്നിപ്പൂക്കള്‍ നുള്ളാന്‍ കൈകള്‍ നീളുന്നൂ..
നെറ്റിക്കണ്ണന്‍ മീനോ ആറ്റില്‍.. പൊടിമീനോ..
ഒരു കോരും കോരി..
മഴ പാടും താളത്തില്‍.. ആരാരോ പാടുന്നൂ..
കളിമണ്ണിലാരാരോ തൃക്കോവില്‍ വയ്ക്കുന്നു..
കൊട്ടാരം കെട്ടുന്നു..
(ഒന്നാം..)

മഞ്ഞും മാരിക്കാറും.. ചിങ്ങപ്പൂങ്കാറ്റും..
മണ്ണും പൊന്നായ് മാറ്റും.. മേടപ്പൊന്‍ വെയിലും..
ഏതോ തേരിന്‍ ചക്രം പോലെ തിരിയുമ്പോള്‍..
പുതു ഞാറ്റുവേല..
ഉഴുതിട്ടൊരീ മണ്ണ് പൂക്കാലം തേടുന്നു..
തുടിയിന്മേലാരാരോ തൃക്കോവില്‍ വട്ടത്തില്‍
തൃത്താളം കൊട്ടുന്നൂ..
(ഒന്നാം..)

ചുംബനപ്പൂ കൊണ്ടു മൂടി

ചിത്രം : ബന്ധുക്കള്‍ ശത്രുക്കള്‍ (1993)
രചന, സംഗീതം : ശ്രീകുമാരന്‍ തമ്പി
ഗായകന്‍ : കെ ജെ യേശുദാസ്‌ 


ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം.. (ചുംബന..)
ഉണ്മതന്‍ ഉണ്മയാം കണ്ണുനീര്‍..
ഉണ്മതന്‍ ഉണ്മയാം കണ്ണുനീരനുരാഗ-
ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
തേനെന്നു ചൊല്ലി ഞാനൂട്ടാം...
(ചുംബനപ്പൂ..)

കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു മൂല്യം.. (കാണുന്ന..)
നമ്മുടെ ഭാജനം എന്നും നിറഞ്ഞാല്‍
നാരായണനെന്തിനമ്പലങ്ങള്‍..
നെടുവീര്‍പ്പും ഞാനിനി പൂമാലയാക്കും..
ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും...
ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും...
(ചുംബനപ്പൂ..)

കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം.. (കത്തി..)
മങ്ങിയ നിന്‍ മനം വീണ്ടും തെളിഞ്ഞതില്‍
പൂര്‍ണ്ണബിംബം പതിഞ്ഞേക്കാം..
അന്നോളം നീയെന്റെ മകളായിരിക്കും..
അല്ലലറിയാത്ത കുഞ്ഞായിരിക്കും...
അല്ലലറിയാത്ത കുഞ്ഞായിരിക്കും..
(ചുംബനപ്പൂ..)

CyberJalakam

ജാലകം