November 23, 2009

ദേവ കന്യക സൂര്യ തംബുരു മീട്ടുന്നു

 
Movie : Ee Puzhayum Kadannu (1996) 
Singer: Yesudas K J 
Music Director: Johnson 
Lyrics: Girish Puthenchery 
Year: 1996 
Director: Kamal 

ദേവ കന്യക സൂര്യ തംബുരു മീട്ടുന്നു 
സ്നേഹ കോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു 
മഞ്ഞളാടുന്ന പൊന്‍വെയില്‍ 
മഞ്ഞു കോടി ഉടുക്കുന്നു 
വിണ്ണില്‍ മേയുന്ന വെണ്മുകില്‍
വെള്ളി ചാമരം വീശുന്നു (ദേവ ... 

കുങ്കുമം പൂക്കും കുന്നിന്‍ മേലൊരു 
കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റും പ്രാവുകള്‍ 
ആര്യം പാടം കൊയ്യുന്നു 
വെള്ളിയാഴ്ച പുലര്‍ച്ചയോ 
പുല്ലോര്‍ പൂന്കുടം കൊട്ടുന്നു 
നാഴിയില്‍ മുലനാഴിയില്‍ ഗ്രാമം നന്മ മാത്രം അളക്കുന്നു 
നന്മ മാത്രം അളക്കുന്നു 

തെങ്ങിളം നേരം പോന്നിലെ നിന്നില്‍ 
പൊങ്ങി തോര്‍ത്തും പുലരികള്‍ 
വാര്‍മണല്‍ പീലി കൂന്തലില്‍ നീല ശംഘുപുഷ്പങ്ങള്‍ ചൂടുന്നു 
കുംഭ മാസ നിലാവിന്റെ കുമ്പിള്‍ പോലെ തുളുമ്പുന്നു
തങ്ക നൂപുരം ചാര്‍ത്തുന്നു മണി തിങ്കള്‍ നോയമ്പ് നോല്കുന്നു 
തിങ്കള്‍ നോയമ്പ് നോല്‍ക്കുന്നു


No comments:

Post a Comment

CyberJalakam

ജാലകം