ഓണ പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ

 

ചിത്രം : ക്വട്ടെഷന്‍ (Quotation) 2004 
രചന : ബ്രജേഷ് രാമചന്ദ്രന്‍ 
സംഗീതം, ആലാപനം : സബിഷ്‌ ജോര്‍ജ്  

ഓണ പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ 
നിന്നെ തഴുകാനായി കുളിര്‍ കാറ്റിന്‍ കുഞ്ഞി കൈകള്‍ 
ഓണ വില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തി കിളിയെ 
നിന്നെ പുല്കാനായ്‌ കൊതിയൂറും മാരികാറും (2 

പൂവിളിയെ വരവെല്കും ചിങ്ങ നിലാവിന്‍ 
വൃന്ദ വനിയില്‍ തിരുവോണമേ വരുകില്ലേ നീ 
തിരുവോണ സദ്യയോരുക്കാന്‍ 
മാറ്റെരും കോടി ഉടുത്തു 
തുമ്പി പെണ്ണെ അണയില്ലേ നീ 
തിരു മുറ്റത്ത്‌ ഒരു കോണില്‍ 
നില്കും മുല്ലേ നീ തേന്‍ ചിരിയാലെ പൂ ചൊരിയൂ നീ 
(ഓണ പാട്ടിന്‍ താളം 

കിളി പാടും ശ്രുതി ചേര്ത്തു കുയില്‍ പാടും വൃന്ധാവനിയില്‍ പൂ നുള്ളുവാന്‍ വരൂ 
ഓണം കുയില്‍ പാട്ടിന്‍ മധുരിമയില്‍ മുറ്റത്തെ കളം ഒരുക്കാന്‍ അകതംമയി വരൂ ഓണമേ പൊന്നോണ കോടിയുടുത്തു നില്‍കുന്ന തോഴിയായി 
പൂന്കുഴാളി നീ തേന്‍ ശ്രുതി പാടു 
(ഓണ പാട്ടിന്‍ താളം -2

Comments