Select song by first letter

June 25, 2010

ദൈവമേ നിന്റെ ദിവ്യകാരുണ്യം

ചിത്രം : കാരുണ്യം (Kaarunyam)
രചന, സംഗീതം : കൈതപ്രം 
പാടിയത്: യേശുദാസ്, ദേവദര്‍ശന്‍


ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം  (2
എന്നെന്നും നിന്റെ പുണ്യ നാമങ്ങള്‍ 
പാടുവാന്‍ നാദം നല്കേണം (2
മിണ്ടുന്നതല്ലാം മധുരമാവേണം
നന്മകള്‍ മാത്രം തോന്നേണം (2
(ദൈവമേ


ഇരുളില്‍ ദീപമായ് തെളിയേണം
എന്നും തുണയായ് നീ കൂടെ പോരേണം  (2


പാഠമെന്നുമെളുപ്പമാകേണം 
ശീലങ്ങള്‍ നല്ലതാകേണം (2
മുള്ളുകള്‍ മാറ്റി പൂവിരിക്കേണം 
നിന്‍വഴി    ഞങ്ങള്‍ക്കരുളേണം (2
(ദൈവമേ 


നിന്റെ സ്നേഹത്തില്‍ മുങ്ങി നീരാടാന്‍ 
സൗഭാഗ്യമെന്നും നല്കേണം (2
കൂടെയെന്നും നടക്കേണം 
കൂട്ടിനേട്ടനെ പോലെയെത്തണം   (2
നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍ 
പൂങ്കിനാവുകള്‍ കാണേണം (2
(ദൈവമേ ..

 Tags : Daivame ninte , kaarunyam, kaithraparam , yeshudaas, devadarshan

No comments:

Post a Comment

CyberJalakam

ജാലകം