Select song by first letter

September 14, 2010

ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ

ചിത്രം : പത്മരാഗം (1975) 
സംഗീതം : എം കെ അര്‍ജുനന്‍ 
രചന : ശ്രീകുമാരന്‍ തമ്പി 
ഗായകന്‍ : കെ ജെ യേശുദാസ്


ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ
നീ ഉറക്കു പാട്ടാകും..
നിന്റെ മടിയില്‍ ഞാന്‍ തല ചായ്ചാല്‍
നീയൊരു മാണിക്യത്തൊട്ടിലാകും..
(ഉറങ്ങാന്‍..)

കനകം വിളയും ചിരിയുടെ മുത്തുകള്‍
കളയരുതേ വെറുതേ..
ഒരു മുത്തമായാ മുത്തുകള്‍ കോര്‍ത്തെന്‍
അധരത്തില്‍ ചാര്‍ത്തുക നീ..
തഴുകും നേരം തങ്കമേ നീ
തളിര്‍ലതയായ് മാറും..
എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
നീയൊരു വനമല്ലികയാകും..
(ഉറങ്ങാന്‍..)

മധുരം മലരും കവിളിലെ അരുണിമ
മായരുതേ വെറുതേ..
ഒരു ലജ്ജയാലതു ചാലിച്ചിന്നെന്‍
തൊടുകുറി ആക്കുക നീ..
വിളമ്പും നേരം കണ്മണീ നീ
തുളുമ്പും കുടമാകും..
നിന്റെ മൃദുല പൂവിരല്‍ തൊട്ടാല്‍
നീരും പാലമൃതായ്‌ത്തീരും..
(ഉറങ്ങാന്‍..)

No comments:

Post a Comment

CyberJalakam

ജാലകം

Archive