


ചിത്രം : അറബിക്കഥ (Arabikkatha)
Casting : Sreenivasan, Jayasoorya, Indrajith, Samvritha Sunil
Direction : Laljose
രചന : അനില്‍ പനച്ചൂരാന്‍
തന്തിന്തക തായ് തോം…തന്തിന്തക തായ് തോം…
തന്തിന്തക തായ് തോം ചങ്കിലെ കേള്‍ക്കണ മാനിന്റെ താളും
തന്തിന്തക തായ് തോം…തന്തിന്തക തായ് തോം…
തന്തിന്തക തായ് തോം ചങ്കിലെ കേള്‍ക്കണ മാനിന്റെ താളും
തിരികെ ഞാന്‍ വരുമെന്ന വാര്ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുമ്പോള്‍ ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു (തിരികെ ...
ഒരു വട്ടി പൂവുമായ് അകലത്തെയമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍ (2)
തിര പുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു
ഇളനീരിന്‍ മധുരക്കിനാവായ് (തിരികെ...
തുഴ പോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടി കൊട്ടും പാട്ടായി ഞാനും (2)
മനമുരുകി പാടുന്ന പാട്ടില്‍ മറുപക്ഷി
പിടയുന്ന ചിറകൊച്ച കെട്ട് (തിരികെ....
തന്തിന്തക തായ് തോം…തന്തിന്തക തായ് തോം…
തന്തിന്തക തായ് തോം ചങ്കിലെ കേള്‍ക്കണ മാനിന്റെ താളും
തന്തിന്തക തായ് തോം…തന്തിന്തക തായ് തോം…
തന്തിന്തക തായ് തോം ചങ്കിലെ കേള്‍ക്കണ മാനിന്റെ താളും
Tags : laljose, sreenivasan, samvritha, jayasoorya, indrajith, anil panachooran
Comments