
Movie : Ee Puzhayum Kadannu (1996)
Singer: Sujatha
Music Director: Johnson
Lyrics: Girish Puthenchery
Year: 1996
Director: Kamal
കാക്ക കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍
കാലിയെ മേയ്ച്ചു നടക്കുമ്പോള്‍ കാലൊച്ച ഇല്ലാതെ വന്നപ്പോള്‍
പാവമീ ഗോപിക പെണ്ണിന്‍ മനസിലെ തൂവെന്ന കിണ്ണം കാണാതായി
ആരാനും എങ്ങാനും കണ്ടാലോ കള്ളന്‍ നീ കാട്ടും മായാജാലം
കാളിന്ദി ആറ്റില്‍ കുളികുമ്പോള്‍ ആടകളോരോന്നും പാടെ നീ കവര്‍ന്നു
രാവിന്‍ മടിയില്‍ മയങ്ങുമ്പോള്‍ കന്നി നിലാവിന്റെ പീലി തെല്ലോഴിഞ്ഞു
കണ്ണ് തുറന്നാല്‍ കാണുന്നതും കണ്ണടച്ചാല്‍ ഉള്ളില്‍ പൂക്കുന്നതും
തേനോലും നിന്നോമല്‍ പുഞ്ചിരി പാലല്ലേ
ആരാനും എങ്ങാനും കണ്ടാലോ കള്ളന്‍ നീ കാട്ടും മായാജാലം (കാക്ക )
പട്ടിട്ടു മൂടി പുതച്ചാലും ഉള്ളം കുളിരുന്നു നിന്നെ ഓര്‍ക്കും നേരം
കാണേണ്ടേന്നാദ്യം നിനച്ചാലും ഓരോ മാത്രയിലും മോഹം ചാഞ്ചാടുന്നു
എങ്ങനെ നീയെന്റെ ഉളകൊനിലെ ചന്ദന പൂത്താലം കൈകലാക്കി
ആരാരും കാണാതെ കാതോര് പൊന്‍ മുത്തല്ലേ
ആരാനും എങ്ങാനും കണ്ടാലോ കള്ളന്‍ നീ കാട്ടും മായാജാലം (കാക്ക )
Comments