തലയ്ക്കു മീതെ ശൂന്യാകാശം




തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി
തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍ 
ദാഹജലം തരുമോ, ദാഹജലം തരുമോ 


അഴലില്‍ പഞ്ചാഗ്നി നടുവില്‍ 
പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോള്‍
തൊഴുകൈകുടന്നയില്‍ ആത്മാവിലിത്തിരി
തീര്‍ത്ഥജലം തരുമോ, തീര്‍ത്ഥജലം തരുമോ.. (2 


മരണം വാതില്‍ക്കലൊരു നാള്‍ 
മഞ്ചലുമായ്  വന്നു നില്‍ക്കുമ്പോള്‍ (2 
ചിറകടിച്ചെന്‍  കൂട് തകരുന്ന നേരം
ജീവജലം തരുമോ, ജീവജലം തരുമോ
 (തലയ്ക്കു മീതെ....

Comments