മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍..

ചിത്രം : ആയുഷ്ക്കാലം (1992)
സംഗീതം : ഔസേപ്പച്ചന്‍
രചന : കൈതപ്രം
ഗായകര്‍ : കെ ജെ യേശുദാസ്‌, കെ എസ്‌ ചിത്ര 


മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍..
ഉണരും സ്മൃതിയലയില്‍..
ആരോ സാന്ത്വനമായി..
മുരളികയൂതി ദൂരെ..
ആ...ആ..ആ... ഉം..ഉം..
ജന്മം സഫലം എന്‍ ശ്രീരേഖയില്‍..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍..

അറിയാതെയെന്‍ തെളിവേനലില്‍..
കുളിര്‍മാരിയായി പെയ്തു നീ.. (2)
നീരവരാവില്‍ ശ്രുതിചേര്‍ന്ന വിണ്ണിന്‍..
മൃദുരവമായി നിന്‍ ലയമഞ്ജരി..
ആ...ആ..ആ... ഉം..ഉം..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍..
ജന്മം സഫലം എന്‍ ശ്രീരേഖയില്‍..

ആത്മാവിലെ പൂന്‍കോടിയില്‍
വൈഡൂര്യമായി വീണു നീ.. (2)
അനഘനിലാവിന്‍ മുടികോതി നില്‍ക്കേ
വാര്‍മതിയായി നീ എന്നോമനേ
ആ...ആ..ആ... ഉം..ഉം..
ജന്മം സഫലം എന്‍ ശ്രീരേഖയില്‍..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍..
ഉണരും സ്മൃതിയലയില്‍..
ആരോ സാന്ത്വനമായി..
മുരളികയൂതി ദൂരെ..

Comments