ശിശിരകാല മേഘ മിഥുന

ചിത്രം : ദേവരാഗം (1996)
സംഗീതം : എം എം കീരവാണി
രചന : എം ഡി രാജേന്ദ്രന്‍
ഗായകര്‍ : പി ജയചന്ദ്രന്‍, കെ എസ്‌ ചിത്ര







ശിശിരകാല മേഘ മിഥുന രതിപരാഗമൊ
അതോ ദേവരാഗമോ..
കുളിരില്‍ മുങ്ങുമാത്മ ദാഹ
മൃദു വികാരമോ..
അതോ ദേവരാഗമോ..
ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ..
സ്പന്ദനങ്ങളില്‍ രാസ ചാരുത..
മൂടല്‍ മഞ്ഞല നീര്‍ത്തി ശയ്യകള്‍..
ദേവദാരുവില്‍ വിരിഞ്നു മോഹനങ്ങള്‍..
(ശിശിരകാല..)

ആദ്യ രോമഹര്‍ഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന നിമിഷം..
ആദിവാസ്വപ്നവും ആനന്ദ ബാഷ്പവും
കതിരിടും ഹൃദയങ്ങളില്‍..
മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി..
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം..
(ശിശിരകാല..)

ലോല ലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമ കാവ്യം..
ഈ നിശാ ലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളില്‍..
ലയന രാഗ വാഹിനീ തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം..
(.ശിശിരകാല.)

Comments

Anonymous said…
thanks for the lyrics